Malayalam
കേട്ടറിവിനേക്കാള്‍ വലുതാണ് പീറ്റര്‍ ഹെയ്ന്‍ എന്ന സത്യം;ദിലീപിൻറെ പോസ്റ്റ് വൈറല്‍!
കേട്ടറിവിനേക്കാള്‍ വലുതാണ് പീറ്റര്‍ ഹെയ്ന്‍ എന്ന സത്യം;ദിലീപിൻറെ പോസ്റ്റ് വൈറല്‍!
ഏറെ ആരാധകരുള്ള നടനാണ് ദിലീപ് മലയാള സിനിമയുടെ ജനപ്രിയ നായകൻ പെടുന്നത് തന്നെ ദിലീപാണ്.താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം തന്നെ ഇപ്പോഴും ഏറെ പ്രേക്ഷക പിന്തുണയായാണ് നൽകുന്നത്.കേരളത്തില്‍ കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരില്‍ ഒരാള്‍ ദിലീപ് ആണ്. പ്രത്യേകമായി പറയുകയാണെങ്കില്‍ സ്ത്രീകളും കുട്ടികളുമെല്ലാം ദിലീപ് ഫാന്‍സ് ആണ്. ഫാമിലി ഓഡിയന്‍സിനെ തൃപ്തിപ്പെടുത്താന്‍ പറ്റുന്ന ഒത്തിരി ചിത്രങ്ങള്‍ ദിലീപ് സമ്മാനിച്ചിട്ടുണ്ട്. കോമഡിയും വിനോദവും കലര്‍ന്ന ഈ സിനിമകളെല്ലാം ഇന്നും പ്രേക്ഷക ഹൃദയത്തിലുള്ളവയാണ്. സിഐഡി മൂസ, ഈ പറക്കും തളിക തുടങ്ങി അവധിക്കാലം ലക്ഷ്യമാക്കി എത്തിയ ഇത്തരം സിനിമകള്‍ കുടുംബ പ്രേക്ഷകരാണ് കൂടുതലും കണ്ടത്.ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് .
പീറ്റര്‍ ഹെയ്‌നൊപ്പമുള്ള ചിത്രവും പങ്കുവെച്ചെത്തിയിരിക്കുകയാണ് ദിലീപ്. കേട്ടറിവിനേക്കാള്‍ വലുതാണ് പീറ്റര്‍ ഹെയ്ന്‍ എന്ന സത്യം, എന്നായിരുന്നു ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍. പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ ചിത്രം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. പുലിമുരുകനിലെ സൂപ്പര്‍ഹിറ്റ് ഡയലോഗ് പറഞ്ഞെത്തിയ ജനപ്രിയ നായകനെ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്, മോഹന്‍ലാലിനും മമ്മൂട്ടിക്കും പിന്നാലെയായി ദിലീപിനൊപ്പം പ്രവര്‍ത്തിക്കുകയാണ് പീറ്റര്‍ ഹെയ്ന്‍. ജാക്ക് ആന്‍ഡ് ഡാനിയലിന് ആക്ഷനൊരുക്കുന്നത് പീറ്റര്‍ ഹെയ്‌നാണ്. പുതിയ ചിത്രം കൂടി പുറത്തുവന്നതോടെ ആരാധകരും ആവേശത്തിലാണ്.
തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരമായ അര്‍ജുന്‍ സര്‍ജയും ഈ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. സ്‌റ്റൈലിഷ് എന്റര്‍ടൈനറായാണ് ചിത്രമൊരുക്കുന്നത്. ആക്ഷന്‍ രംഗങ്ങളുണ്ടെങ്കിലും മുഴുനീള ആക്ഷന്‍ സിനിമയല്ല ജാക്ക് ആന്‍ഡ് ഡാനിയലെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ദിലീപ് ആരാധകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള സിനിമ തന്നെയായിരിക്കും ഇതെന്ന ഉറപ്പും ആരാധകര്‍ക്ക് ലഭിച്ചിരുന്നു.
എസ്എല്‍പുരം ജയസൂര്യയാണ് ചിത്രത്തിന് കഥയൊരുക്കി സംവിധാനം ചെയ്തത്. നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഇരുവരും ഒരുമിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. നേരത്തെ സ്പീഡ് ട്രാക്കിന് വേണ്ടിയായിരുന്നു ഇരുവരും ഒരുമിച്ചത്. അഞ്ജു കുര്യനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സിനിമയുടെ റിലീസിനായി അക്ഷമയോടെ കാത്തിരിക്കുന്നതിനിടയിലാണ് പുതിയ വിശേഷം പങ്കുവെച്ച് ദിലീപ് എത്തിയത്. ദിലീപിന്റെ പേസ്ബുക്ക് പോസ്റ്റ് കാണാം.
about dileep
