Connect with us

എന്നാലും ഇത് എന്നോട് വേണ്ടായിരുന്നു എന്ന് പരിഭവം പറഞ്ഞ് സുപ്രിയ;മറുപടിയുമായി പൂർണിമ!

Malayalam

എന്നാലും ഇത് എന്നോട് വേണ്ടായിരുന്നു എന്ന് പരിഭവം പറഞ്ഞ് സുപ്രിയ;മറുപടിയുമായി പൂർണിമ!

എന്നാലും ഇത് എന്നോട് വേണ്ടായിരുന്നു എന്ന് പരിഭവം പറഞ്ഞ് സുപ്രിയ;മറുപടിയുമായി പൂർണിമ!

മലയാള സിനിമയുടെ എന്നത്തേയും മികച്ച നടിമാരിൽ ഒരാളാണ് മല്ലിക സുകുമാരൻ.താരത്തിന്റെ കുടുബത്തോട് എന്നും അസൂയ തന്നെയാണ് മലയാളിക്കിപ്പോൾ തോന്നുന്നത്.ഒരു താര കുടുംബം എന്ന് തന്നെ വേണം പറയാൻ കൂടാതെ എല്ലാവരും ഒരുപോലെ സിനിമയിലും ജീവിതത്തിലും പരസ്പരം സപ്പോർട്ട് ചെയ്യുന്നുമുണ്ട്.സിനിമയിൽ മാത്രമല്ല ജീവിതത്തിലും വളരെ ശക്തവുമായ അമ്മയാണ് മല്ലിക സുകുമാരൻ എന്ന് ഏവർക്കും അറിയാം.ന്യൂജെൻ അമ്മ എന്നാണ് മല്ലികയെ മോളിവുഡിൽ അറിയപ്പെടുന്നത്.കോമഡി തുടങ്ങി സീരിയസ് വരെ ഏത് കഥാപാത്രവും ഈ താരത്തിൻറെ കയ്യിൽ ഭദ്രമാണ്.ഭൂരിഭാഗം യുവതാരങ്ങളുടേയും ന്യൂജെൻ അമ്മയായി മല്ലിക തിളങ്ങിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു മല്ലിക സുകുമാരന്റെ പിറന്നാള്‍.മക്കളും മരുമക്കളും മാത്രമല്ല താരകുടുംബത്തോട് അടുപ്പമുള്ളവരും ആരാധകരുമൊക്കെ മല്ലികയ്ക്ക് ആശംസ അറിയിച്ച് രംഗത്തെത്തിയിരുന്നു. പൂര്‍ണിമ, ഇന്ദ്രജിത്ത്, സുപ്രിയ മേനോന്‍, പൃഥ്വിരാജ്, പ്രാര്‍ത്ഥന തുടങ്ങിയവരുടെ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. സിനിമാതിരക്കുകളുമായി ബന്ധപ്പെട്ട് ദൂരെയായതിനാല്‍ ഇത്തവണ അമ്മയുടെ പിറന്നാളാഘോഷത്തിന് എത്താന്‍ പൃഥ്വിരാജിന് കഴിഞ്ഞിരുന്നില്ല. ഇന്ദ്രജിത്തും തിരക്കിലാണെന്ന് മല്ലിക സുകുമാരന്‍ പറഞ്ഞിരുന്നു. പൃഥ്വിരാജിന്റെ വാക്കുകള്‍ കേട്ട് വികാരധീനയായി നിന്ന മല്ലികയുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

കുടുംബത്തിനൊപ്പമുള്ള ആഘോഷത്തിന് ഏറെ പ്രാധാന്യം നല്‍കുന്നവരാണ് പൂര്‍ണ്ണിമയും സുപ്രിയയും. അമ്മയുടെ പിറന്നാള്‍ ആഘോഷമാക്കാന്‍ പൂര്‍ണിമയും മക്കളും മുന്നിലുണ്ടായിരുന്നു. അലംകൃതയും സുപ്രിയയും ആഘോഷത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. പൃഥ്വിരാജ് സിനിമാതിരക്കിലാണെന്ന് സുപ്രിയയും പറഞ്ഞിരുന്നു. സച്ചി സംവിധാനം ചെയ്യുന്ന അയ്യപ്പനും കോശിയിലുമാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മല്ലികയ്‌ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയുമായാണ് കഴിഞ്ഞ ദിവസം പൂര്‍ണ്ണിമയെത്തിയത്.

പൂര്‍ണിമയും സുപ്രിയയും മക്കളുമൊക്കെ മല്ലികയുടെ പിറന്നാള്‍ ആഘോഷമാക്കി മാറ്റിയിരുന്നു. എല്ലാവരും ഒരുമിച്ച് ചേരുന്ന നിമിഷങ്ങളെല്ലാം തങ്ങള്‍ക്ക് ആഘോഷമാണെന്ന് ഇവര്‍ നേരത്തെ പറഞ്ഞിരുന്നു. മക്കളേയും മരുമക്കളേയും കാണാനായി താന്‍ ഇടയ്ക്ക് കൊച്ചിയിലേക്ക് പോവാറുണ്ടെന്ന് മല്ലികയും പറഞ്ഞിരുന്നു. മല്ലികയെ കാണാനായി കാത്തിരിക്കുകയായിരുന്നു ഇവരെല്ലാം. ഡിന്നറിന് ശേഷം അമ്മയ്‌ക്കൊപ്പമുള്ള ഫോട്ടോയില്ലാതെ എന്താഘോഷമെന്നായിരുന്നു പൂര്‍ണിമ ചോദിച്ചത്.

അതീവ സന്തോഷത്തോടെ ചിരിച്ച് നില്‍ക്കുന്ന ചിത്രമായിരുന്നു പൂര്‍ണ്ണിമ പോസ്റ്റ് ചെയ്തത്. പ്രാര്‍ത്ഥനയും നക്ഷത്രയും ഫോട്ടോയിലുണ്ടായിരുന്നു. ഈ ഫോട്ടോ പോസ്റ്റ് ചെയ്തതിന് പിന്നാലെയായാണ് കമന്റുമായി സുപ്രിയ എത്തിയത്. താനും അല്ലിയും ഇറങ്ങിയതിന് ശേഷം വീണ്ടും ഫോട്ടോ ഷൂട്ട് നടത്തിയിരുന്നോയെന്നായിരുന്നു സുപ്രിയയുടെ ചോദ്യം.

സുപ്രിയയുടെ കമന്റിന് മറുപടിയായി പൂര്‍ണിമയും എത്തിയിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം ഫാന്‍സിന് വേണ്ടിയുള്ള ഫോട്ടോ ഷൂട്ടായിരുന്നു സുപ്പു എന്ന മറുപടിയാണ് താരം നല്‍കിയത്. കഴിഞ്ഞ ദിവസത്തെ ആഘോഷത്തിനിടയിലെ ഒരു ചിത്രം തനിക്ക് പോസ്റ്റ് ചെയ്യണമെന്നുണ്ടായിരുന്നു. അതിനായാണ് ഇത് പകര്‍ത്തിയതെന്നും താരം കുറിച്ചിട്ടുണ്ട്. സുപ്രിയയും അല്ലിയും മിസ്സിംഗാണല്ലോ എന്ന തരത്തിലുള്ള കമന്റുകളും ചിത്രത്തിന് കീഴിലുണ്ട്.

ലവ് യൂ മോളുയെന്ന കമന്റുമായി മല്ലിക സുകുമാരനും എത്തിയിരുന്നു. മക്കളുടെ കാര്യങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന അമ്മയാണ് താനെന്ന് അവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സ്വന്തം കാര്യങ്ങളില്‍ തീരുമാനമെടുക്കാനും അത് കൃത്യമായി നടപ്പിലാക്കാനുമുള്ള സ്വാതന്ത്ര്യവും നല്‍കിയിരുന്നു. മക്കള്‍ക്ക് മാത്രമല്ല മരുമക്കള്‍ക്കും ശക്തമായ പിന്തുണയാണ് അവര്‍ നല്‍കുന്നത്. ിടയ്ക്ക് തന്നെ കാണാനെത്തണമെന്ന കാര്യത്തെക്കുറിച്ച് മാത്രമേ താന്‍ മക്കളോട് പറഞ്ഞിട്ടുള്ളൂവെന്നും മല്ലിക പറഞ്ഞിരുന്നു.

അഭിനേത്രിയായി തിളങ്ങി നില്‍ക്കുന്നതിനിടയിലായിരുന്നു പൂര്‍ണിമ ഇന്ദ്രജിത്തിന്റെ ജീവിതസഖിയായത്. അമ്മയെ വിളിക്കാനായി ലൊക്കേഷനിലേക്കെത്തിയപ്പോഴായിരുന്നു ഇന്ദ്രജിത്ത് പൂര്‍ണ്ണിമയെ കണ്ടത്. സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത പൂര്‍ണ്ണിമ പ്രാണയെന്ന ബോട്ടീക്കുമായാണ് പിന്നീടെത്തിയത്. ആഷിഖ് അബു ചിത്രമായ വൈറസിലൂടെ സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരമിപ്പോള്‍. രാജീവ് രവി ചിത്രമായ തുറമുഖത്തിലും താരം അഭിനയിച്ചിട്ടുണ്ട്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ അമരക്കാരിയായി സുപ്രിയ മേനോനും സജീവമാണ്. സയന്റിഫിക് ത്രില്ലര്‍ ചിത്രമായ നയനുമായാണ് ഇവര്‍ എത്തിയത്. സോണി പിക്‌ചേഴ്‌സുമായി ചേര്‍ന്നായിരുന്നു ഈ സിനിമ നിര്‍മ്മിച്ചത്. ഈ ബാനറില്‍ പുറത്തിറങ്ങുന്ന അടുത്ത ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മുന്നണിയിലല്ലെങ്കിലും പിന്നണിയിലെ കാര്യങ്ങളില്‍ സജീവമാണ് സുപ്രിയ മേനോന്‍.

about prithviraj family

More in Malayalam

Trending

Recent

To Top