Malayalam
നടിയുടെ ക്രോസ് വിസ്താരം ഇന്ന്; ആ സത്യം വെളിപ്പെടുത്തിയാൽ എല്ലാം തീരും.. ദിലീപിന്റെ കൗണ്ട്-ഡൗൺ ആരംഭിച്ചു…
നടിയുടെ ക്രോസ് വിസ്താരം ഇന്ന്; ആ സത്യം വെളിപ്പെടുത്തിയാൽ എല്ലാം തീരും.. ദിലീപിന്റെ കൗണ്ട്-ഡൗൺ ആരംഭിച്ചു…
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍, നടിയുടെ ക്രോസ് വിസ്താരം ഇന്ന് തുടങ്ങും. ഇത് മൂന്ന് ദിവസം നീണ്ടുനില്‍ക്കും. കൊവിഡ് മൂലം നീണ്ട ഇളവേളയ്ക്ക് ശേഷമാണ് വിചാരണ സജീമാകുന്നത്. പ്രൊസിക്യൂഷന്‍റെ ഭാഗത്ത് നിന്നുള്ള നടിയുടെ പ്രാഥമിക വിസ്താരം നേരത്തെ പൂര്‍ത്തിയായിരുന്നു.
പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരം ആരംഭിക്കാനിരിക്കെ കോവിഡ് വ്യാപിച്ചതോടെ, വിചാരണ നിര്‍ത്തിവെക്കകുയായിരുന്നു. മാര്‍ച്ച് 24 ന് ശേഷം വിസ്താരം നടന്നിട്ടില്ല.നടിയുടെ ക്രോസ് വിസ്താരത്തിന് ശേഷം ഇവരുടെ സഹോദരന്‍, നടി രമ്യാ നമ്ബീശന്‍ ,സംവിധായകന്‍ ലാലിന്റെ ഡ്രൈവര്‍ സുജിത് എന്നിവരുടെ ക്രോസ് വിസ്താരവും നടക്കും. ഇതിന്റെ തീയതിയും കോടതി നിശ്ചയിച്ചേക്കും.
നടന്‍ സിദ്ദീഖ്, നടി ഭാമ എന്നിവരുടെ വിസ്താരത്തിന്റെ തീയതിയും നിശ്ചയിക്കാനുണ്ട്. സിദ്ദീഖിനെ മുന്‍പ് വിസ്താരത്തിന് വിളിച്ചു വരുത്തിയെങ്കിലും കോടതിയിലെ തിരക്ക് മൂലം മാറ്റിവെക്കുകയായിരുന്നു.
എന്നാൽ നടിയെ ആക്രമിച്ച കേസിലെ ആറാം പ്രതിക്ക് ജാമ്യം അനുവദിസിച്ചിരുന്നു . പ്രതി പ്രദീപിനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇതേ കേസില്‍ സമാനമായ കുറ്റം ചുമത്തിയ അഞ്ചാം പ്രതിയായ സലിമിനു കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.2017 ഫെബ്രുവരി 17നാണു നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവം നടന്നത്.
about dieep case
