Connect with us

ഒരിടവേളക്കും ശേഷം വീണ്ടും ധനുഷും സ്നേഹയും ഒന്നിക്കുന്നു;വൈറലായി ചിത്രം!

Tamil

ഒരിടവേളക്കും ശേഷം വീണ്ടും ധനുഷും സ്നേഹയും ഒന്നിക്കുന്നു;വൈറലായി ചിത്രം!

ഒരിടവേളക്കും ശേഷം വീണ്ടും ധനുഷും സ്നേഹയും ഒന്നിക്കുന്നു;വൈറലായി ചിത്രം!

തമിഴകത്തിന്റെ താരറാണിയാണ് സ്നേഹ.തമിഴിലും മലയാളത്തിലും ഒരുപോലെ തിളങ്ങിയ താരത്തിന് ആരാധകരും ഏറെയാണ്. കൂടാതെ തമിഴിൽ ധനുഷ് മികച്ച ചിത്രങ്ങളുമായി മുന്നേറികൊണ്ടിരിക്കുകയാണ്.ഇപ്പോഴിതാ ധനുഷും സ്നേഹയും ഒരിടവേളക്ക് ശേഷം വീണ്ടും പുതിയ ചിത്രത്തിലൂടെ ഒന്നിക്കാൻ പോകുകയാണെന്ന് വിവരമാണ് പുറത്തു വരുന്നത്.ഈ താരങ്ങൾ ഒരുമിച്ചെത്തുമ്പോൾ പ്രേക്ഷകർക്ക് ആകാംക്ഷയും ഏറുകയാണ്.

പുതുപേട്ടൈ എന്ന ചിത്രത്തിലൂടെ തമിഴില്‍ ഒന്നിച്ച കൂട്ടുകെട്ടായിരുന്നു ധനുഷും സ്‌നേഹയും.ഒരിടവേളക്ക് ഇടവേളയ്ക്ക് ശേഷം ഇരുവരും വീണ്ടുമൊന്നിച്ച ചിത്രമാണ് പട്ടാസ്. ആര്‍എസ് ദുരൈ സെന്തില്‍കുമാര്‍ സംവിധാനം ചെയ്ത സിനിമ ജനുവരി 16നാണ് തിയ്യേറ്ററുകളിലേക്ക്എത്തുന്നത്.റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിലെ പുതിയ സ്റ്റിലുകള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

ധനുഷിന്റേയും സ്നേഹയുടെയും കഥാപാത്രങ്ങളെ കാണിച്ചുകൊണ്ടുളള പുതിയ ചിത്രങ്ങളാണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. പട്ടാസില്‍ അച്ഛനായും മകനായും ഇരട്ട വേഷങ്ങളിലാണ് ധനുഷ് എത്തുന്നത്. കൊടി എന്ന ചിത്രത്തിന് ശേഷമാണ് ധനുഷും സംവിധായകന്‍ ആര്‍എസ് ദുരൈ സെന്തില്‍കുമാറും ഒന്നിക്കുന്നത്.

മെഹ്‌റീന്‍ പിര്‍സാദ, നാസര്‍, മുനിഷ്‌കാന്ത്, നവീന്‍ ചന്ദ്ര, സതീഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിവേക് മെര്‍വിന്‍ സംഗീതമൊരുക്കിയ സിനിമയ്ക്ക് ഓം പ്രകാശാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. അതേസമയം അസുരന്റെ വലിയ വിജയത്തിന് ശേഷമാണ് ധനുഷിന്റെ പുതിയ ചിത്രം എത്തുന്നത്. ധനുഷിന്റെ ആദ്യ നൂറ് കോടി ചിത്രമായി അസുരന്‍ മാറിയിരുന്നു. പട്ടാസിന് പിന്നാലെ കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രവും ധനുഷിന്റെതായി വരുന്നുണ്ട്.

about dhanush

More in Tamil

Trending

Recent

To Top