മുന്‍ പ്ലേബോയ് മോഡലും ബ്രസീലിലെ ലഹരിമരുന്ന് – സെക്സ് റാക്കറ്റ് നായികയുമായ യുവതി ഒടുവില്പിടിയിലായി. പ്ലേബ്ലോയ് മാഗസിന്റെ മുൻ കവർ ഗേളും മോഡലുമായ ‘പൗഡര്‍ ക്വീന്‍’ എന്നറിയിപ്പെടുന്ന ഫ്ളാവിയ തമായോയെയാണ് ബ്രസീലിലെ വിറ്റോറിയയില്‍നിന്ന് പിടികൂടിയത്.. പ്ലേബ്ലോയ് മാഗസിന്റെ മുന്‍ കവര്‍ ഗേളും മോഡലുമായ 22കാരി ലഹരിമരുന്ന് വിതരണത്തിന് പുറമേ വന്‍കിട സെക്സ് റാക്കറ്റ് നടത്തിപ്പുകാരി കൂടിയാണ്. ഇവരെ തേടി ഹോട്ടലില്‍ ചെന്ന അന്വേഷണ ഉദ്യോഗസ്ഥരെ കണ്ട് അലറി വിളിച്ച യുവതി ഇവര്‍ക്കു മുമ്പില്‍ വസ്ത്രങ്ങള്‍ ഊരിയെറിയാനും ശ്രമിച്ചു. പിന്നീട് ബലംപ്രയോഗിച്ച് ഇവരെ കൈവിലങ്ങ് അണിയിക്കുകയായിരുന്നു.
വേശ്യാവൃത്തിയിലൂടെയാണ് ഫ്ളാവിയ ഈ രംഗത്ത് ചുവടുറപ്പിച്ചത്. പിന്നീട് ഇടപാടുകാര്‍ക്ക് ലഹരിമരുന്ന്എത്തിച്ചുനല്കി. അതോടെ റാക്കറ്റ് വിപുലീകരിക്കുകയായിരുന്നു സ്ത്രീകള്‍ മാത്രമടങ്ങുന്ന ലഹരിമരുന്ന്, സെക്സ് റാക്കറ്റ് സംഘമാണ് ഫ്ളാവിയയുടേത്. കൊക്കെയ്ന്‍, ഹാഷിഷ് അടക്കമുള്ള ലഹരിമരുന്നുകളാണ് ഇവര്‍ വന്‍തോതില്‍ വി.ഐ.പി. ഇടപാടുകാര്‍ക്ക് വിതരണം ചെയ്തിരുന്നത്. മാത്രമല്ല, നിരവധി പെണ്‍കുട്ടികളെയും കൈമാറിയിരുന്നു.
അടുത്തിടെയായി കൂടുതല്‍ സ്ത്രീകളെ ഉള്‍പ്പെടുത്തി ഇവര്‍ ബിസിനസ് വിപുലീകരിച്ചിരുന്നു.ബ്രസീലിലെ പലയിടത്തും സഞ്ചരിച്ചാണ് ഫ്ളാവിയ ഇടപാടുകള്‍ ഉറപ്പിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതിനിടെയാണ് വിറ്റോറിയയിലെ ഹോട്ടലില്‍നിന്ന് പിടിയിലായത്. കേസിന്റെ തുടര്‍വിചാരണയ്ക്കായി യുവതിയെ ബ്രസീലിയയിലേക്ക് കൊണ്ടുപോകും.”അവള് ആദ്യം ഒരു കോള്‍ ഗേള്‍ ആയി ജോലി ചെയ്തു, അവളെ തേടിയെത്തുന്ന ആളുകള്‍ക്ക് മയക്കുമരുന്ന് നല്‍കിയാണ് ലഹരിസംഘം വിപുലമാക്കിയത്. ഫെഡറല്‍ തലസ്ഥാനത്ത് മയക്കുമരുന്ന് വിതരണം നടത്തിഎന്നതിന് തെളിവുകളും ഉണ്ട് ” .’പ്രോസിക്യൂട്ടര്‍ റാഫേല്‍ കൊറിയ വ്യക്തമാക്കുന്നു.
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....