News
ഗാനരചയിതാവും കവിയുമായ ചുനക്കര രാമന്‍കുട്ടി അന്തരിച്ചു
ഗാനരചയിതാവും കവിയുമായ ചുനക്കര രാമന്‍കുട്ടി അന്തരിച്ചു
Published on
ചലച്ചിത്ര ഗാനരചയിതാവും കവിയുമായ ചുനക്കര രാമന്‍കുട്ടി (84) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം കൊവിഡ് പരിശോധനകള്‍ക്ക് ശേഷം പിന്നീട്.
ദേവീ നിന് രൂപം ,സിന്ദൂരത്തിലകവുമായ്, ദേവദാരു പൂത്തു, ഹൃദയവനിയിലെ ഗായികയോ തുടങ്ങി ഒട്ടേറെ ഗാനങ്ങള്‍ രചിച്ചു.2015 ല്‍ സംഗീത നാടക അക്കാദമി ഗുരുശ്രേഷ്ഠ പുരസ്കാരം ലഭിച്ചു. 1936 ജനുവരി19 ന് മാവേലിക്കരയില്‍ ചുനക്കര കാര്യാട്ടില്‍ വീട്ടിലാണ് അദ്ദേഹത്തിന്റെ ജനനം.
1978ല്‍ ആശ്രമം എന്ന ചിത്രത്തിലെ അപ്സരകന്യക എന്ന ഗാനം എഴുതികൊണ്ടാണ് സിനിമാലോകത്തേക്ക് പ്രവേശിച്ചത്. പരേതയായ തങ്കമ്മയാണ് ഭാര്യ, മക്കള്‍: രേണുക, രാധിക,രാഗിണി. മരുമക്കള്‍: സി. അശോക് കുമാര്‍(റിട്ട. ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ്),പിടി സജി(മുംബെയ് റെയില്‍വെ) കെഎസ് ശ്രീകുമാര്‍ (സിഐഎഫ്ടി).
about chunakkara ramachandran
Continue Reading
You may also like...
Related Topics:Malayalam
