Connect with us

വിഷമിക്കുകയോ അനാവശ്യമായി ഊഹാപോഹങ്ങള്‍ നടത്തുകയോ ചെയ്യരുത്; നിങ്ങളുടെ എല്ലാ സ്നേഹത്തോടും ആശംസകളോടും കൂടി ഞാന്‍ മടങ്ങി വരും,

News

ബോളിവുഡ് താരം സഞ്ജയ് ദത്തിന് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. രോഗത്തിന്റെ നാലാം ഘട്ടത്തിലാണെന്നും ചികിത്സയ്ക്കായി നടന്‍ അമേരിക്കയിലേക്ക് പോകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

വാര്‍ത്ത പ്രചരിച്ചതോടെ കാര്യങ്ങള്‍ വ്യക്തമാക്കി താരവും രംഗത്തെത്തി. ചികിത്സയ്ക്കായി ജോലിയില്‍ നിന്ന് ചെറിയ ഇടവേള എടുക്കുകയാണെന്നും കുടുംബവും സുഹൃത്തുക്കളും ഒപ്പമുണ്ടെന്നും സഞ്ജയ് ദത്ത് ട്വീറ്റ് ചെയ്തു. വിഷമിക്കുകയോ അനാവശ്യമായി ഊഹാപോഹങ്ങള്‍ നടത്തുകയോ ചെയ്യരുത്. നിങ്ങളുടെ എല്ലാ സ്നേഹത്തോടും ആശംസകളോടും കൂടി ഞാന്‍ മടങ്ങി വരും, സഞ്ജയ് ദത്ത് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സഞ്ജയ് ദത്തിനെ ഈ മാസം എട്ടിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടന് അര്‍ബുദമെന്ന് സ്ഥിരീകരണമുണ്ടായത്.

Continue Reading
You may also like...

More in News

Trending