Malayalam
മക്കളേ ഞാന്‍ തരക്കേടില്ലാത്ത ഒരു തല്ലിപൊളിയാണ്. അതിനാല്‍ ഒളിഞ്ഞു നോട്ടവുമായി വന്നാല്‍ മറുപടി അങ്കമാലി സ്റ്റൈലില്‍ തന്നെ വരും!
മക്കളേ ഞാന്‍ തരക്കേടില്ലാത്ത ഒരു തല്ലിപൊളിയാണ്. അതിനാല്‍ ഒളിഞ്ഞു നോട്ടവുമായി വന്നാല്‍ മറുപടി അങ്കമാലി സ്റ്റൈലില്‍ തന്നെ വരും!
വ്യക്തി ജീവിതത്തിലേക്ക് ഒളിഞ്ഞുനോട്ടവുമായെത്തുന്നവരോടുള്ള നിലപാട് വ്യക്തമാക്കി ചെമ്പന്‍ വിനോദ്. എന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ നേരിട്ട് ചോദിക്കാമെന്നും അല്ലാതെ ഒളിഞ്ഞുനോട്ടത്തിന്റെ ആവശ്യമില്ലെന്നും ചെമ്പന്‍ വിനോദ്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യകത്മാക്കിയത്.തന്റെ വ്യക്തി ജീവിതത്തിലേക്ക് ഒളിഞ്ഞുനോട്ടവുമായെത്തുന്നവരോടാണ് താരം ഇത് വ്യക്തമാക്കിയത്.
‘ഒളിഞ്ഞുനോട്ടക്കാരോട് എനിക്ക് പറയാനുള്ളത്. മക്കളേ ഞാന്‍ തരക്കേടില്ലാത്ത ഒരു തല്ലിപൊളിയാണ്. അതിനാല്‍ ഒളിഞ്ഞു നോട്ടവുമായി വരേണ്ട. വന്നാല്‍ മറുപടി അങ്കമാലി സ്റ്റൈലില്‍ തന്നെ വരും. നമ്മള് തന്നെ തറയായി കഴിഞ്ഞാല്‍ പിന്നെ അവര്‍ക്ക് ഒളിഞ്ഞ് നോക്കാനൊന്നും ഇല്ലല്ലോ. എന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ എന്നോട് നേരിട്ട് ചോദിക്കാം. അല്ലാതെ ഒളിഞ്ഞു നോട്ടത്തിന്റെ ആവശ്യമില്ല. എന്നുവെച്ച് എല്ലാ കാര്യവും തുറന്നുപറയാന്‍ കഴിയത്തുമില്ല.’
‘വഴി തെറ്റിപ്പോയി തിരിച്ചുവന്ന ഒരാളാണ് ഞാന്‍. ഈ പറയുന്ന വഴിതെറ്റുകളെല്ലാം കടന്നാണ് ഇവിടെ നില്‍ക്കുന്നത്. അതുകൊണ്ട് ഇനി വ്യക്തിപരമായോ ആശയപരമായോ ഒന്നും എന്നെ ബാധിക്കുകയില്ല. പിന്നെ മദ്യപാനം. ഞാന്‍ സമ്പാദിക്കുന്ന കാശുകൊണ്ട്, സര്‍ക്കാരിന് അതില്‍ നിന്നും നികുതി കൊടുത്ത്. സര്‍ക്കാര്‍ തന്നെ വില്‍ക്കുന്ന മദ്യം വാങ്ങി ഞാന്‍ വീട്ടില്‍ വച്ചു കഴിക്കുന്നു. അതിലിവിടെ ആര്‍ക്കാണ് പരാതി. ഞാന്‍ എന്റെ വീട്ടിലിരുന്ന് നന്നായി മദ്യപിക്കുന്നതില്‍ മറ്റൊരാള്‍ക്ക് എന്തുകാര്യം. പൊതുജനത്തിന് ശല്യമാകുന്നെങ്കില്‍ ഓക്കെ. അല്ലാതെ ഇതില്‍ ഒളിഞ്ഞുനോട്ടത്തിന്റെ കാര്യമില്ല.’ ചെമ്പന്‍ പറഞ്ഞു.
about chemban vinod
