Malayalam
തെരുവില്‍ രണ്ടു മുറികളുള്ള വീട്ടില്‍ ജീവിതം കഴിച്ചു കൂട്ടി വരികയാണ്, മൂന്നു പ്രണയങ്ങളും അവ സമ്മാനിച്ച പരാജയങ്ങളുമാണ് ഇന്നത്തെ അവസ്ഥയില്‍ കൊണ്ടെത്തിച്ചത്;ചാർമിളയെ പറ്റി കൂടുതൽ വിവരങ്ങൾ..
തെരുവില്‍ രണ്ടു മുറികളുള്ള വീട്ടില്‍ ജീവിതം കഴിച്ചു കൂട്ടി വരികയാണ്, മൂന്നു പ്രണയങ്ങളും അവ സമ്മാനിച്ച പരാജയങ്ങളുമാണ് ഇന്നത്തെ അവസ്ഥയില്‍ കൊണ്ടെത്തിച്ചത്;ചാർമിളയെ പറ്റി കൂടുതൽ വിവരങ്ങൾ..
ഒരു കാലത്ത് മലയാളസിനിമയിലെ മുന്‍നിര നായികമാരിലൊരാളായിരുന്ന ചാര്‍മിളയുടെ ജീവിതം കടുത്ത പ്രതിസന്ധിയിലാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇക്കാര്യം ചാര്‍മിള തന്നെ അഭിമുഖങ്ങളില്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. 45 കാരിയായ നടി ചെന്നൈയിലാണ് താമസം. താരം സാമ്ബത്തികമായി ബുദ്ധിമുട്ടുകയാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. പത്ത് വയസുകാരന് മകനും പ്രായമായ അമ്മയ്ക്കുമൊപ്പം ഒറ്റമുറിവീട്ടിലാണ് താമസം എന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. സിനിമയില്‍ അവസരം തന്നു സഹായിക്കണം എന്ന് ചാര്‍മിള അഭ്യര്‍ത്ഥിച്ചതോടെ കുറച്ചു സിനിമകളിലേക്ക് താരത്തെ വിളിച്ചിരുന്നു. ദുല്‍ഖര്‍ നായകനായി എത്തിയ വിക്രമാദിത്യനിലൂടെയാണ് ചാര്‍മിള മലയാളത്തിലേക്ക് തിരിച്ചെത്തിയത്. എന്നാല്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചില്ല. തമിഴില്‍ ഇവന് വേറ മാദിരി, ജീനിയസ് എന്നീ തമിഴ് സിനിമയിലും അഭിനയിച്ചു. മോഹന്‍ലാല്‍ ഉള്‍പ്പെടെ നിരവധി മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള നടിയാണ് ചാര്‍മിള. 2006 ല്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ രാജേഷുമായി ചാര്‍മിള വിവാഹിതയായി. എന്നാല്‍ 2014ല്‍ വിവാഹമോചനം നേടി. തുടര്‍ന്ന് നടന് കിഷോര്‍ സത്യയുമായി രണ്ടാം വിവാഹം കഴിഞ്ഞെങ്കിലും ഈ ബന്ധവും അധിക നാള് നീണ്ടുനിന്നില്ല. തമിഴ് നടന് വിശാലാണ് ചാര്‍മിളയുടെ മകന്റെ വിദ്യാഭ്യാസ ചെലവുകള്‍ വഹിക്കുന്നത്.
2017ല്‍ ഷൂട്ടിങ്ങിനിടയില്‍ ദേഹാസ്വാസ്ഥം അനുഭവപ്പെട്ട നടിയെ ആശുപത്രിയില്‍ പ്രവേശിപഗ്പിച്ചതും വാര്‍ത്തയായിരുന്നു. നിതിന്‍ കെ നായര്‍ സംവിധാനം ചെയ്യുന്ന പത്താം ക്ലാസിലെ പ്രണയം എന്നസിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ് താരത്തെ ആശുപത്രിയില്‍ ്പ്രവേശിപ്പിച്ചത്. തമിഴ്നാട്ടിലെ ഓല മേഞ്ഞ ചെറിയ പുരകളും ഓടിട്ട വീടുകളുമുള്ള ഒരു കൊച്ചു തെരുവില്‍ രണ്ടു മുറികളുള്ള ഒരു കുഞ്ഞു വീട്ടില്‍ അമ്മയോടും മകനോടുമൊപ്പം ജീവിതം കഴിച്ചു കൂട്ടി വരികയായിരുന്നു താരം. ചെറിയ വീട്ടില്‍ ഹാളില്‍ നിലത്ത് പായ വിരിച്ചാണ് താന്‍ കിടക്കുന്നതെന്നും ചാര്‍മിള വെളിപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷം ഒരു മലയാളം വനിതാ പ്രസിദ്ധീകരണത്തിന് നല്കിയ അഭിമുഖത്തില്‍ താരം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലായി ഉണ്ടായ മൂന്നു പ്രണയങ്ങളും അവ സമ്മാനിച്ച പരാജയങ്ങളുമാണ് തന്നെ ഇന്നത്തെ അവസ്ഥയില്‍ കൊണ്ടെത്തിച്ചതെന്നും നടിയുടെ തുറന്നു പറച്ചില്.
സഹോദരിയുടെ സുഹൃത്തും സോഫ്റ്റ്വെയര് എഞ്ചിനീയറുമായിരുന്ന രാജേഷുമായുള്ള വിവാഹമോചനത്തിനു ശേഷം മകനോടൊപ്പം ചാര്‍മിള പുതിയ ജീവിതം തുടങ്ങുകയായിരുന്നു. രോഗബാധിതയായ അമ്മയും ചാര്‍മിളയക്കൊപ്പമാണ് കഴിയുന്നത്. മകന് ജൂഡ് അഡോണിസ് ഇങ്ങനെയല്ല ജീവിക്കേണ്ടത്. എന്റെ പിടിപ്പുകേടാണ് അവന്റെ ജീവിതം കൂടി തകര്‍ത്തത്. ഒന്‍പതു വയസ്സായി മോന്. വല്ലപ്പോഴും അവന്റെ അച്ഛന് ഓണ്‍ലെനായി ഓര്‍ഡര്‍ ചെയ്തു കൊടുക്കുന്ന പിസ മാത്രമാണ് അവന്റെ ആകെയുള്ള സന്തോഷം. തമിഴ് നടന് വിശാലിന്റെ കാരുണ്യം കൊണ്ട് അവന്റെ സ്കൂള്‍ ഫീസ് മുടങ്ങുന്നില്ലെന്നും- ചാര്‍മിള മുന്‍പ് ഒരു മാധ്യമത്തിനോട് നടത്തിയ വെളിപ്പെടുത്തലോടെയാണ് താരത്തിന്റെ ദയനീയ അവസ്ഥ പുറംലോകം അറിഞ്ഞത്. മലയാളത്തിലും തമിഴിലുമൊക്കെയായി 65 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇതില്‍ അമ്ബതോളം സിനിമകളില്‍ നായികയായിരുന്നു. ഒരുപാട് പണം കയ്യില്‍ കിട്ടി. എന്നാല്‍ വേണ്ട പോലെ സൂക്ഷിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ തന്നെ പണത്തിനായി ഇപ്പോഴും ഏറെ കഷ്ടപ്പെടുന്നുണ്ട് ചാര്‍മിള അഭിമുഖത്തില്‍ വെൡപ്പെടുത്തിയിരുന്നു. ഒരുപാട് പണം കയ്യില്‍ വന്നിരുന്നു. അന്ന് അടിച്ചുപൊളിച്ചു നടന്നു. സിനിമയില്‍ നിന്നു സമ്ബാദിച്ചതെല്ലാം ഭര്‍ത്താവിനൊപ്പം ആഘോഷിച്ചു തീര്‍ത്തുവെന്നും വിവാഹമോചനത്തിനു ശേഷം ജീവിക്കാന്‍ ഒരു മാര്‍ഗവും ഇല്ല എന്ന അവസ്ഥ ആയെന്നും ചാര്‍മിള പറയുന്നു. ഒരുമകനുണ്ട്.
അവന്റെ പഠനച്ചെലവ് നോക്കുന്നത് നടന് വിശാലാണ്. തമിഴിലെ താര സംഘടനയായ നടികര്‍ സംഘം അത്യാവശ്യം പണം നല്കി സഹായിക്കാറുണ്ടെന്നും താരം വെളിപ്പെടുത്തുന്നു. നടന്‍ബാബു ആന്റണിയുമായിട്ടുണ്ടായ പ്രണയത്തിന്റെ പേരില്‍ ഏറെ വിവാദത്തിലും താരം പെട്ടിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ജോണ്‍ ബ്രിട്ടാസ് അലവതാരകനായ ജെ.ബി ജംഗ്ഷന് എന്ന പരിപാടിയിലാണ് താരം ഇതിനെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരുന്നത്. ചാര്‍മിളയെ സ്നേഹിച്ചിരുന്നില്ല എന്ന ബാബു ആന്റണിയുടെ വാദം തള്ളിയാണ് ചാര്‍മിള ജെ.ബി ജംഗ്ഷനില്‍ പ്രതികരിച്ചിരുന്നത്.
about charmila
