News
ബോളിവുഡ് നടനും ടെലിവിഷൻ താരവുമായ ആസിഫ് ബസ്ര തൂങ്ങി മരിച്ച നിലയിൽ!
ബോളിവുഡ് നടനും ടെലിവിഷൻ താരവുമായ ആസിഫ് ബസ്ര തൂങ്ങി മരിച്ച നിലയിൽ!
ബോളിവുഡ് നടനും ടെലിവിഷൻ താരവുമായ ആസിഫ് ബസ്രയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ്.ധർമ്മശാലയിലെ ഒരു സ്വകാര്യ കെട്ടിടത്തിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.മോഹൻലാൽ നായകനായ മലയാള ചിത്രം ബിഗ് ബ്രദറിൽ വേഷമിട്ടിട്ടുണ്ട്. മുത്താന എന്ന കഥാപാത്രത്തെയാണ് അദ്ദേഹം ചിത്രത്തിൽ അവതരിപ്പിച്ചത്.
ജബ് വിമെറ്റ്, കായ് പോ ചെ, ബ്ലാക്ക് ഫ്രെെഡേ, അഞ്ജാൻ, ഹിച്ച്കി, ശെെത്താൻ, ക്നോക്ക് ഔട്ട്, ക്രിഷ് 3 തുടങ്ങിയവയാണ് മറ്റു പ്രധാന ചിത്രങ്ങൾ. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
മരണവാര്‍ത്തയറിഞ്ഞതുമുതല്‍ അദ്ദേഹത്തിന് ആദരാഞ്ജലികളുമായി സിനിമാലോകം ഒന്നടങ്കം തന്നെയെത്തി. ജബ് വി മെറ്റില് കൂടെയഭിനയിച്ച കരീന കപൂര്‍ ട്വിറ്ററില്‍ ആദരാഞ്ജലികളുമായി എത്തി. ഇതിനൊപ്പം അദ്ദേഹം അവസാനം അഭിനയിച്ച വെബ് സീരീസായ പാതല്‍ ലോകിന്റെ നിര്‍മാതാവായ അനുഷ്ക ശര്‍മയും അവരുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ അദ്ദേഹത്തിന് ആദരാഞ്ജലികളര്‍പ്പിച്ചു.
ഇതൊരു ഷോക്കിങ് ന്യൂസാണ്. ലോക്ഡൗണിനു തൊട്ടുമുമ്ബാണ് അദ്ദേഹത്തിനൊപ്പം അഭിനയിച്ചത്. വിശ്വസിക്കാനാവുന്നില്ല എന്നായിരുന്നു നടന് മനോജ് വാജ്പേയിയുടെ പ്രതികരണം. നടന് നവാസുദ്ദീന്‍ സിദ്ദീഖി തന്റെ അടുത്ത സുഹൃത്തിന്റെ അപ്രതീക്ഷിതവേര്പാടില് വിശ്വസിക്കാനാവുന്നില്ലെന്ന് ട്വീറ്റ് ചെയ്തു.നടന് രണ്‍ദീപ് ഹൂഡ തനിക്കൊപ്പം അഭിനയിച്ച വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈയുടെ ചിത്രം പോസ്റ്റ് ചെയ്താണ് ആദരാഞ്ജലികള്‍ അര്‍പിച്ചത്. ഇതിനൊപ്പം ശ്രദ്ധ കപൂര്‍, ദിവ്യ ദത്ത തുടങ്ങിയവരും ആസിഫ് ബസ്രയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്നു.
1998 മുതല്‍ ചലച്ചിത്ര രംഗത്ത് പ്രവൃത്തിച്ചുകൊണ്ടിരുന്ന വ്യക്തിയാണ് ആസിഫ് ബസ്ര. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ‘ബിഗ് ബ്രദര്‍’ എന്ന മലയാള സിനിമയിലും ആസിഫ് അഭിനയിച്ചിട്ടുണ്ട്. ‘ഹോസ്റ്റേജ്’ എന്ന സീരീസിലൂടെയാണ് അദ്ദേഹം അവസാനാമായി സ്ക്രീനിലെത്തിയത്.
about bollywood
