അവയവ കച്ചവട മാഫിയ; സനല്‍ കുമാര്‍ ശശിധരന്റെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി
Published on
അച്ഛന്റെ സഹോദരിയുടെ മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അവയവ മാഫിയയുടെ പങ്ക് സംശയിക്കണമെന്ന സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്റെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി. തിരുവനന്തപുരം റൂറല്‍ എസ്പിക്കാണ് അന്വേഷണ ചുമതല നല്‍കിയത്. ബന്ധുവിന്റെ മരണത്തില്‍ അവയവ മാഫിയക്ക് പങ്കുണ്ടെന്നായിരുന്നു സനല്‍ കുമാര്‍ ആരോപിച്ചത്.
കേരളത്തില്‍ അവയവ മാഫിയയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെയാണ് തുറന്നു വെളിപ്പെടുത്തലുമായി സനല്‍കുമാര്‍ ശശിധരന്‍ രംഗത്തെത്തിയത്. കൊവിഡ് ബാധിച്ച് മരിച്ച, അച്ഛന്റെ സഹോദരിയുടെ മകള്‍ സന്ധ്യ കരള്‍ വില്‍പന നടത്തിയതും അതിന് പിന്നിലെ ദുരൂഹതയുമാണ് സനല്‍ കുമാര്‍ ശശിധരന്‍ പറയുന്നത്. തെളിവ് നശിപ്പിക്കാന്‍ ആശുപത്രി അധികൃതരും പൊലീസും കൂട്ടുനില്‍ക്കുന്നതായുള്ള സംശയവും സനല്‍ കുമാര്‍ വ്യക്തമാക്കി.
Continue Reading
You may also like...
Related Topics:sanalkumar
