News
അഭ്യര്‍ത്ഥന നിരസിച്ച നടിയെ നടുറോഡിലിട്ട് കുത്തി നിര്‍മ്മാതാവ്
അഭ്യര്‍ത്ഥന നിരസിച്ച നടിയെ നടുറോഡിലിട്ട് കുത്തി നിര്‍മ്മാതാവ്
മുംബൈയിലെ അന്ധേരിയില്‍ സിനിമാ നിര്‍മാതാവ് വിവാഹാഭ്യര്‍ഥന നിരസിച്ച നടിയെ നടുറോഡില്‍ കുത്തി പരിക്കേല്‍പ്പിച്ചു. നടി മല്‍വി മല്‍ഹോത്രയ്ക്കാണ് കുത്തേറ്റത്. നിര്‍മാതാവ് യോഗേഷ് മഹിപാല്‍ സിങ് ആണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
തിങ്കളാഴ്ച രാത്രി നടിയുടെ കാര്‍ തടഞ്ഞു നിര്‍ത്തിയാണ് യോഗേഷ് ആക്രമിച്ചത്. ഇരുവരും സുഹൃത്തുക്കളായിരുന്നു. യോഗേഷ് വിവാഹാഭ്യര്‍ഥന നടത്തിയതോടെ നടി സൌഹൃദം ഉപേക്ഷിച്ചു. ഇക്കാര്യം ചോദിക്കാന്‍ നടിയുടെ കാര്‍ യോഗേഷ് തടഞ്ഞു. ഇരുവരും തമ്മിലെ വാക്കുതര്‍ക്കത്തിനിടെ യോഗേഷ് കത്തി കൊണ്ട് മല്‍വിയെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വയറിലും ഇരു കൈകളിലുമാണ് മല്‍വിക്ക് കുത്തേറ്റത്.
മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയിലാണ് നടിയെ പ്രവേശിപ്പിച്ചത്. കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി നിര്‍മാതാവിനെതിരെ കേസെടുത്തെന്ന് വെര്‍സോവ പൊലീസ് അറിയിച്ചു.
about news