ബോളിവുഡ് താരങ്ങളായ ശ്രദ്ധ കപൂറിനേയും സാറ അലി ഖാനേയും സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസില്‍ ചോദ്യം ചെയ്തേക്കും. ഇവരെ ചോദ്യം ചെയ്യാനായി നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ സമന്‍സ് നല്‍കിയേക്കുമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
കേസില്‍ അറസ്റ്റ് ചെയ്ത നടി റിയ ചക്രബര്‍ത്തിയെ ചോദ്യം ചെയ്തപ്പോളാണ് നാര്‍ക്കോട്ടിക്സ് അന്വേഷണസംഘത്തിന് മുന്നില്‍ ഇവരുടെ പേരുകള്‍ വന്നത്. സാറ അലി ഖാന്റേയും രാകുല്‍ പ്രീതിന്റേയും പേരുകളാണ് ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് റിയ ചക്രബര്‍ത്തി ആദ്യം പറഞ്ഞത്. സെപ്റ്റംബര്‍ 9നാണ് സുശാന്ത് സിംഗ് രാജ്പുത്തിന് ലഹരി മരുന്ന് എത്തിച്ച് നല്കി എന്നതടക്കമുള്ള ആരോപണങ്ങളുടെ പേരിലുല്‍ കേസില്‍ റിയ ചക്രബര്‍ത്തിയ നാര്‍ക്കോടിക്സ് അറസ്റ്റ് ചെയ്തത്. തുടര്‍ച്ചയായി മൂന്ന് ദിവസം ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു ഇത്.
റിയ ചക്രബര്‍ത്തിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് വീണ്ടെടുത്ത വാട്സ് ആപ്പ് ചാറ്റുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നാര്‍ക്കോട്ടിക്സ് കേസെടുത്തത്. സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട പണത്തട്ടിപ്പ് കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നാര്‍ക്കോട്ടിക്സ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 59 ഗ്രാം മാരിജുവാന പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് റിയ ചക്രബര്‍ത്തി അടക്കം 15 പേരെയാണ് നാര്‍ക്കോട്ടിക്സ് അറസ്റ്റ് ചെയ്തത്. റിയയുടെ സഹോദരന് ഷൗവിക്ക് ചക്രബര്‍ത്തി, സുശാന്തിന്റെ ഹൗസ് മാനേജറായിരുന്ന സാമുവല്‍ മിറാന്‍ഡ, വീട്ടുജോലിക്കാരന് ദീപേഷ് സാവന്ത് തുടങ്ങിയവരെ നാര്‍ക്കോട്ടിക്സ് ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്തിരുന്നു.
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...
ബോളിവുഡിന്റെ പ്രിയ താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്ത ജീവിതത്തെ കുറിച്ച്...
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ,...
ഇന്നും ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറേയധികം...