Malayalam
രജിത്തിനെ ജയിലിലാക്കാൻ നോക്കി വീണയ്ക്കും ആര്യയ്ക്കും എട്ടിന്റെ പണി..
രജിത്തിനെ ജയിലിലാക്കാൻ നോക്കി വീണയ്ക്കും ആര്യയ്ക്കും എട്ടിന്റെ പണി..
അമ്പത് എപ്പിസോഡുകൾ പിന്നിട്ട സാഹചര്യത്തിൽ സംഭവ ബഹുലമായ നിമിഷങ്ങളാണ് ബിഗ്ബോസിൽ അരങ്ങേറുന്നത്.പരിപാടിയിൽ ഏറ്റവും കൂടുതൽ ഫാൻസുള്ള മത്സരാർത്ഥിയാണ് രജിത് കുമാർ.അതുകൊണ്ട് തന്നെ രജിത്തിനെ പൂട്ടാനുള്ള തത്രപ്പാടിലാണ് മത്സരാർത്ഥികൾ.കഴിഞ്ഞ കുറച്ച് എപ്പിസോഡുകളിലായി അതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
എന്നത്തേയും പോലെ ബിഗ് ബോസിലെ വീക്ക്ലി ടാസ്കുകള് കഴിയുമ്പോൾ മോശം പ്രകടനം കാഴ്ചവെച്ച
മത്സരാര്‍ഥികളെ ജയിലില്‍ അടക്കുന്ന കഴിഞ്ഞ എപ്പിസോഡിലും നടന്നു.എന്നാല്‍ ജയിലില്‍ പോകേണ്ട രണ്ടു പേരെ തെരഞ്ഞെടുക്കേണ്ടത് ഓരോരുത്തവര്‍ക്കും ലഭിച്ച പോയിന്റുകളുടെ മാത്രം അടിസ്ഥാനത്തിലാകരുത് എന്ന് ബിഗ് ബോസ് നിര്‍ദ്ദേശിച്ചിരുന്നു. ഇതൊരു യുദ്ധമാണ്. യുദ്ധത്തില്‍ വിജയം കൈവരിക്കാന്‍ ഏത് ചാണക്യനീതിയും പ്രയോഗിക്കാം. അതുകൊണ്ട് തങ്ങളുടെ മുന്നോട്ടുള്ള യാത്രയെയും നിലനില്‍പ്പിനെയും സുഗമമാക്കാന്‍ കഴിയുന്നത് ആരെയൊക്കെ ക്യാപ്റ്റന്‍സി മത്സരാര്‍ഥികള്‍ ആക്കിയാലും ആരെയൊക്കെ ജയിലില്‍ അടച്ചാലുമാണെന്ന് ബുദ്ധിപൂര്‍വ്വം ആലോചിച്ച് തീരുമാനിക്കുക..’, എന്നായിരുന്നു ബിഗ് ബോസിന്റെ നിര്‍ദ്ദേശം.
കളിയില്‍ ഏറ്റവും കുറച്ച് പോയിന്റുകള്‍ ലഭിച്ചത് ആര്യയ്ക്കും വീണയ്ക്കുമായിരുന്നു. എന്നാല്‍ ജയിലിൽ പോകേണ്ടത് തങ്ങളല്ലെന്നും കളിയില്‍ പങ്കെടുക്കുക പോലും ചെയ്യാതെ തന്ത്രം മാത്രം ഉപയോഗിച്ച് കളിച്ച രജിത്തും രഘുവും ആണെന്നാണ് വീണയും ആര്യയും വാദിച്ചത്. എന്നാല്‍ സാധരണ നടക്കുന്നത് പോലെ എല്ലാവരും ഇവരുടെ പേരുകള്‍ തന്നെ തിരിച്ച് പറയുമെന്നാണ് ആര്യയും വീണയും കരുതിയത്. തുടര്‍ന്ന് അങ്ങോട്ട് നടന്ന ചര്‍ച്ചയില്‍ ഏറ്റവും കൂടുതല്‍ പേര് പറഞ്ഞത് ആര്യയുടെയും വീണയുടെയും പേരുകള്‍ ആയിരുന്നു. കളിയിലെ മോശം പ്രകടനവും ഗുണ്ടായിസവും മറ്റുള്ളവരെ പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചതും ഉള്‍പ്പെടെ പല കാരണങ്ങളാണ് ഇവര്‍ക്കെതിരെ മറ്റുള്ളവര്‍ ചൂണ്ടിക്കാട്ടിയത്.
തുടര്‍ന്ന ബിഗ് ബോസ് വീണയോട് ‘ജയില്‍ ഫ്രീ കാര്‍ഡ്’ ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ടോയെന്ന് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞതോടെ ഇരുവരെയും ജയിലില്‍ അയയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ബിഗ് ബോസ് സീസണ് 2 അമ്പത് ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. 16 മത്സരാര്‍ഥികളുമായി തുടങ്ങിയ ബിഗ് ബോസിൽ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി ഇപ്പോൾ ആറ് പേരാണ് എത്തിയത്.
വളരെ അനിശ്ചിതമായ ഒരു ഘട്ടത്തിലൂടെയായിരുന്നു ഷോ കടന്നു പോയത്. കണ്ണിനസുഖമായി ആദ്യം ഹൗസിന് പുറത്തേക്ക് പോയത് പരീക്കുട്ടിയായിരുന്നു. പിന്നാലെ സുജോയും രേഷ്മയും ആർ ജെ രഖുവും അലാൻഡറയും പുറത്തുപോയി. ഒടുവിൽ രണ്ടാഴ്ചത്തെ അജ്ഞാത വാസത്തിനു ശേഷം കണ്ണിനസുഖം ബാധിച്ച് മാറിനിന്നവരിൽ മൂന്നുപേർ തിരിച്ചെത്തി.സുജോ മാത്യു, അലക്സാൻഡ്ര രഘു എന്നിവരായിരുന്നു തിരിച്ചുവന്നത് കഴിഞ്ഞ ദിവസം മത്സരാർത്ഥികൾക്ക് ബിഗ് ബോസ് നൽകിയ ആദ്യത്തെ സർപ്രൈസ് ഇതായിരുന്നു. തിരിച്ചെത്തിയവർ പരസ്പ്പരം വിശേഷങ്ങൾ പങ്കുവെക്കുകയും ആഹ്ലാദം പങ്കിടുകയും ചെയ്തു. എലീനയും ദയ അശ്വതിയും ഇനിയും തിരിച്ചെത്തിയിട്ടില്ല.
about bigboss
