Malayalam
ബിഗ്‌ബോസ് ഹൗസിൽ മുഖംമൂടിധരിച്ചെത്തിയ ആ താരം ആര്;പുതിയ അതിഥിയെ വരവേറ്റ് മത്സരാർത്ഥികൾ!
ബിഗ്‌ബോസ് ഹൗസിൽ മുഖംമൂടിധരിച്ചെത്തിയ ആ താരം ആര്;പുതിയ അതിഥിയെ വരവേറ്റ് മത്സരാർത്ഥികൾ!
കാത്തിരിപ്പുകൾക്ക് ശേഷം ബിഗ് ബോസ് 2 മലയാളം തുടങ്ങിയിരിക്കുകയാണ്. പ്രേക്ഷകർക്ക് പ്രിയപ്പെട്ട മത്സരാർത്ഥികളാണ് ഇക്കുറി ബിഗ് ബോസ്സിൽ മത്സരിക്കാനെത്തിയത്. ടെലിവിഷന്‍ ഷോകളിലും, സിനിമാ നടിയായും, അവതാരകയായും മലയാളികള്‍ക്ക് ഏറെ സുപരിചിതരായിട്ടുള്ള പലരുമാണ് മത്സരാർത്ഥികളി എത്തിയത്.പരുപാടിയിൽ അതിഥികൾ എത്തുന്നത് പതിവാണ്.ഇക്കുറിയും ബിഗ് ബോസിലേക്ക് പുതിയ അതിഥി എത്തിയിരിക്കുകയാണ്.
പരിപാടി തുടങ്ങി ആദ്യവാരം പൂര്‍ത്തിയാവുന്നതിനിടയിലാണ് അതിഥി എത്തുന്നത്. അതിഥി ബിഗ് ഹൗസിലേക്ക് പ്രവേശിച്ചത് മുഖംമൂടിയണിഞ്ഞായിരുന്നു.ആദ്യം മത്സരാര്‍ത്ഥികളും പ്രവേശിച്ചത് മുഖംമൂടി അണിഞ്ഞായിരുന്നു. അകത്തേക്ക് കയറുന്നതിന് മുന്‍പായാണ് അവര്‍ മുഖംമൂടി മാറ്റിയത്.ഇപ്പോൾ അതിഥി അകത്തെത്തിയപ്പോൾ പുറത്തിരുന്ന മഞ്ജുവും സുജോയുമായിരുന്നു ആദ്യം മുഖംമൂടിധാരിയെ കണ്ടത്. കറുത്ത ഡ്രസ്സും മുഖംമൂടിയുമായി മൂന്ന് പേരാണ് ബിഗ് ഹൗസിലേക്ക് എത്തിയത്. ഇവരെക്കണ്ട വീണയും നിലവിളിച്ച് ഓടുകയായിരുന്നു. ഇവരുടെ അലര്‍ച്ചയും ഓടലും കണ്ട് അടുക്കളയിലുണ്ടായിരുന്നവരും ഞെട്ടിയിരുന്നു. ജിമ്മിന് സമീപമായി സംസാരിച്ചിരുന്ന ഷാജിയും അതിഥിയെ നോക്കുന്നുണ്ടായിരുന്നു.
ഫുക്രുവിന് മുന്നില്‍ വെച്ചായിരുന്നു അതിഥി മുഖംമൂടി മാറ്റിയത്.പ്രേക്ഷകരെ പോലെ തന്നെ ബിഗ്‌ബോസ് മത്സരാർത്ഥികളും ആകാംക്ഷയിലാണ് മുഖം മൂടിയെത്തിയ വ്യക്തിയെ സമീപിച്ചത്.എന്നാൽ മൂടി അടിച്ചപ്പോൾ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി സജീവമായ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയാടിയെയാണ് കണ്ടത്. ആളെ തിരിച്ചറിഞ്ഞതും അദ്ദേഹത്തെ എടുത്ത് ഉയര്‍ത്തുകയായിരുന്നു ഫുക്രു. അരികിലുണ്ടായിരുന്ന സുജോയും സന്തോഷത്തോടെ ചിരിക്കുകയായിരുന്നു.
ആര്‍പ്പുവിളിയും പൊട്ടിച്ചിരിയുമൊക്കെയായി സന്തോഷത്തോടെയാണ് ധര്‍മ്മജനെ മത്സരാര്‍ത്ഥികള്‍ സ്വാഗതം ചെയ്തത്. മത്സരാര്‍ത്ഥികളുടെ ഒപ്പം ഇരിക്കുന്നതിനിടയില്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തതായുള്ള സന്ദേശവുമായി ബിഗ് ബോസും എത്തിയിരുന്നു. ധര്‍മ്മജന്റെ വരവിന് പിന്നിലെ ട്വിസ്റ്റുകളെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് പ്രേക്ഷകര്‍. അദ്ദേഹത്തിന്റെ വരവിന്റെ പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.
മികച്ച പ്രേക്ഷാഭിപ്രായമാണ് മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് ലഭിക്കുന്നത്. ആദ്യ സീസണിന് തുടക്കത്തില്‍ കുറച്ച് പാളിച്ചകള്‍ ഉണ്ടായിരുന്നുവെങ്കിലും രണ്ടാം സീസണില്‍ വളരെ ശാന്തമായിട്ടാണ് ഷോ മുന്നോട്ട് നീങ്ങുന്നത്. ബിഗ് ബോസ് ആരംഭിച്ച് ഒരു ആഴ്ച പൂര്‍ത്തിയാകാന്‍ പോകുകയാണ്. അംഗങ്ങള്‍ തമ്മില്‍ വലിയ അഭിപ്രായ വ്യത്യാസങ്ങളും ഭിന്നതയും ഇതുവരെയുണ്ടായിട്ടില്ല.
about bigboss
