Social Media
ബിഗ് ബോസില്‍ വന്നതോടെ മകളുടെ പിറന്നാള്‍ ആഘോഷിക്കാന്‍ കഴിയാതെ ആര്യ; സർപ്രൈസ് നൽകിയത് വിട്ടുനിന്ന അച്ഛൻ…
ബിഗ് ബോസില്‍ വന്നതോടെ മകളുടെ പിറന്നാള്‍ ആഘോഷിക്കാന്‍ കഴിയാതെ ആര്യ; സർപ്രൈസ് നൽകിയത് വിട്ടുനിന്ന അച്ഛൻ…
ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയത്. പിന്നീട്
സിനിമകളിലും സജീവമായ താരം ഇപ്പോൾ ബിഗ്‌ബോസ് ഷോയിലൂടെയാണ് തിളങ്ങുന്നത്. പക്ഷെ പുറത്ത് ആര്യയുടെ മകള്‍ റോയയുടെ പിറന്നാള്‍ ആഘോഷമാണ്. നടി അര്‍ച്ചന സുശീലന്‍ കുടുംബസമേതം എത്തി ആയിരുന്നു പിറന്നാള്‍ ആഘോഷിച്ചത്. എന്നാൽ പിറന്നാളിൽ റോയയെ തേടിയെത്തി സമ്മാനം അച്ഛൻ രോഹിത്ത് ആയിരുന്നു. അര്‍ച്ചന പുറത്ത് വിട്ട ചിത്രങ്ങളിലാണ് റോഹിതിന്റെ ഫോട്ടോസും ഉള്ളത്.
ഭര്‍ത്താവിനെ കുറിച്ചും കുടുംബത്തെ കുറിച്ചുമെല്ലാം ബിഗ് ബോസില്‍ എത്തിയതിന് ശേഷം ആര്യ തുറന്ന് പറഞ്ഞിരുന്നു. തന്റെ തെറ്റുകള്‍ കാരണമാണ് ബന്ധം മുന്നോട്ട് കൊണ്ട് പോവാന്‍ കഴിയാതെ വന്നതെന്നും എന്നാല്‍ ഇപ്പോഴും ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ ഒക്കെ ആണെന്നുമാക്കെ ആര്യ വാചാലയായി. അതിലും കൂടുതല്‍ മകളെ കുറിച്ചാണ് ആര്യ സംസാരിക്കാറുള്ളത്. നേരത്തെയും റോയ തന്റെ ജീവിതത്തിലേക്ക് വന്നത് ഏറ്റവും വലിയ ഭാഗ്യമാണെന്നൊക്കെ നടി പറഞ്ഞിട്ടുണ്ട്. ബിഗ് ബോസില്‍ വന്നതോടെ മകളുടെ പിറന്നാള്‍ ആഘോഷിക്കാന്‍ കഴിയാത്ത സങ്കടത്തിലായിരുന്നു. മുന്‍ ബിഗ് ബോസ് താരവും നടിയുമായ അര്‍ച്ചന സുശീലന്റെ സഹോദരന്‍ കൂടിയാണ് റോഹിത്. പിറന്നാള്‍ ആശംസസകള്‍ക്കൊപ്പം ഖുഷി എന്നാണ് റോയയെ അര്‍ച്ചന വിശേഷിപ്പിച്ചിരിക്കുന്നത്. മുന്‍ബിഗ് ബോസ് താരം ബഷീര്‍ ബഷിയും ഖുഷിയ്ക്ക് ആശംസകള്‍ അറിയിച്ച് എത്തിയിരുന്നു.
മകളുടെ പിറന്നാളിന് ഒപ്പം ഉണ്ടാവാത്തതിന്റെ സങ്കടത്തിലായിരുന്നു ആര്യ. എങ്കിലും മകള്‍ പിറന്നാള്‍ ദിവസം സംസാരിച്ചത് വീഡിയോ ആയി കാണിച്ചിരുന്നു. വലിയ സന്തോഷത്തോടെയാണ് ആര്യ വീഡിയോ കണ്ട് തീര്‍ത്തത്. മകള്‍ ഇപ്പോള്‍ ഒരുപാട് വലുതായി പോയതായി തോന്നിയെന്നുമൊക്കെ വീണയോട് സംസാരിക്കുന്നതിനിടെ ആര്യ പറഞ്ഞിരുന്നു. പുതിയ ഉടുപ്പ് ഒക്കെ ഇട്ട് ഇരിക്കുന്നത് കണ്ട് സന്തോഷമായെന്നും ഇടയ്ക്ക് നടി പറയുന്നുണ്ടായിരുന്നു.
ABOUT BIG BOSS AARYA
