Social Media
അവരാരും ഞങ്ങളുടെ ദേഹത്ത് തൊട്ടില്ല, അതുകൊണ്ടാണ് എതിര്‍ത്ത് പറയാതിരുന്നത്… മഞ്ജു പത്രോസിന്റെ കണ്ണ് മഞ്ഞയാണെന്ന് തുറന്നടിച്ച് രജിത് കുമാര്‍!
അവരാരും ഞങ്ങളുടെ ദേഹത്ത് തൊട്ടില്ല, അതുകൊണ്ടാണ് എതിര്‍ത്ത് പറയാതിരുന്നത്… മഞ്ജു പത്രോസിന്റെ കണ്ണ് മഞ്ഞയാണെന്ന് തുറന്നടിച്ച് രജിത് കുമാര്‍!
മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ്‌ബോസ് സീസൺ 2 ഷോ ആരംഭിച്ച് 44 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. ഇപ്പോഴിതാ മഞ്ജുവും രജിത് കുമാറും തമ്മിലുള്ള കലഹവും കൂടുകയാണ്. ചൊവ്വാഴ്ച എപ്പിസോഡിലും അവര്‍ക്കിടയില്‍ തര്‍ക്കം ഉടലെടുത്തു. ഇരുവരും തങ്ങളുടെ ഭാഗം വാദിക്കുകയും ചെയ്തു. വീക്ക്‌ലി ടാസ്‌ക് മത്സരം ഇടവേളയ്ക്ക് ശേഷം ആരംഭിക്കുന്നതിന് മുന്‍പേ എതിര്‍ ടീമംഗമായ ജസ്ലയെ തടയുന്നതിന്റെ ഭാഗമായി രജിത് കുമാര്‍ ജസ്ലയെ പിറകില്‍ നിന്ന് പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചത് തെറ്റായിപ്പോയെന്ന് മഞ്ജു പറഞ്ഞു.
എന്നാല്‍ മറ്റുള്ളവര്‍ ചെയ്ത തെറ്റൊന്നും കാണാതെ തന്റെ തെറ്റ് മാത്രം കാണുകയാണ് മഞ്ജു ചെയ്യുന്നതെന്നും മഞ്ജുവില്‍നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്നുമായിരുന്നു രജിത്തിന്റെ മറുപടി. ‘ഞാന്‍ വരുന്നതിന് മുന്‍പേ ഷാജി ഇവിടെ കിടക്കുന്നുണ്ടായിരുന്നു. എന്തുകൊണ്ട് ഷാജിയെ നിങ്ങള്‍ പിടിച്ച് മാറ്റിയില്ല? സൂരജ് ഇപ്പോഴും അവിടെ ഇരിക്കുന്നു. എന്തുകൊണ്ട് മാറിയില്ല. ഫുക്രു ഇവിടെ ഇരിക്കുന്നുണ്ടായിരുന്നു. ടാസ്‌കിന്റെ ബസറിന് മുന്‍പ് അതേ ടീമംഗമായ മഞ്ജു പത്രോസ് എന്തുകൊണ്ട് ഫുക്രുവിനെ മാറ്റിയില്ല? അന്യായം തുടങ്ങിയത് നിങ്ങളുടെ ഗ്രൂപ്പ് ആണ്. ഈ ചെയ്യുന്നതിലൊന്നും മഞ്ജു പത്രോസിന് തെറ്റ് കണ്ടെത്താനേ പറ്റുന്നില്ല അല്ലേ.
മഞ്ജു പത്രോസിന്റെ കണ്ണ് മൊത്തം ഈ ഡ്രസ്സ് പോലെ മഞ്ഞ ആയിപ്പോയി. ഗെയിം തുടങ്ങുന്നതിന് മുന്‍പ് നിങ്ങള്‍ എല്ലാം പൂട്ടിക്കെട്ടി കവര്‍ ചെയ്ത് വച്ചു. പിന്നെ എങ്ങനെയാ ഞങ്ങള്‍ കയറുക?’, രജിത് മഞ്ജുവിനോട് ചോദിച്ചു. ‘അവരാരും ഞങ്ങളുടെ ദേഹത്ത് തൊട്ടില്ല, അതുകൊണ്ടാണ് എതിര്‍ത്ത് പറയാതിരുന്നത്. താങ്കള്‍ പിറകിലൂടെ വന്ന് ജസ്ലയെ കെട്ടിപ്പിടിച്ചതുകൊണ്ടാണ് താങ്കളെ എതിര്‍ത്തത്. ഇപ്പോള്‍ ക്ലിയര്‍ ആയിക്കാണുമല്ലോ സഹോദരന്‍ രജിത്തിന്. അത് നിങ്ങള്‍ ബോധപൂര്‍വ്വം ചെയ്തതല്ല എന്നും എനിക്കറിയാം’, മഞ്ജു പ്രതികരിച്ചു. എന്നാല്‍ നിങ്ങള്‍ എപ്പോഴും തന്നില്‍ മാത്രമേ കുറ്റം കാണൂവെന്നും ഞാനാണ് നിങ്ങളുടെ ടാര്‍ഗറ്റ് എന്നുമായിരുന്നു രജിത്തിന്റെ മറുപടി.
ABOUT BIG BOSS