Malayalam
ഞാന്‍ മഞ്ജുവിനെ മാറ്റിനിര്‍ത്തി രഹസ്യമായി പറഞ്ഞു: ”ഇത്ര നന്നായി ചെയ്യേണ്ട, ഗാനത്തിന്റെ അവസാനമാകുമ്പോഴേക്കും ചെറിയൊരു തളര്‍ച്ചപോലെ തോന്നിപ്പിക്കണം…
ഞാന്‍ മഞ്ജുവിനെ മാറ്റിനിര്‍ത്തി രഹസ്യമായി പറഞ്ഞു: ”ഇത്ര നന്നായി ചെയ്യേണ്ട, ഗാനത്തിന്റെ അവസാനമാകുമ്പോഴേക്കും ചെറിയൊരു തളര്‍ച്ചപോലെ തോന്നിപ്പിക്കണം…
മലയാള സിനിമയിലെ മുന്നിരനായികയിലൊരാളാണ് മഞ്ജുവാര്യർ .പകരംവെക്കാനാവാത്ത നായികാ കഥാപാത്രങ്ങൾ ഒട്ടേറെ ചെയിതു , ശേഷം ഒരു ബ്രേക്കിന് ശേഷം വീണ്ടും സിനിമാലോകത്തു നിറഞ്ഞു നിൽക്കുകയാണ് താരം .നാട്ട്യ വിസ്മയമാണ് മഞ്ജുവാര്യർ . ഇപ്പോളിതാ മഞ്ജു വാര്യരെ കുറിച്ചുള്ള മധുരമായ ഓർമ്മകൾ പങ്കുവെക്കുകയാണ് സത്യൻ അന്തിക്കാട് ..ഒരു പ്രമുഖമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഓർമ്മകൾ പങ്കുവച്ചത്..
സത്യൻ അന്തിക്കാടിൻറെ വാക്കുകൾ…
മഞ്ജുവിന്റെ രണ്ടാമത്തെ സിനിമ ‘തൂവല്‍ക്കൊട്ടാര’മായിരുന്നു. എന്നെമാത്രമല്ല, ഷൂട്ടിങ് യൂണിറ്റിലെ എല്ലാവരെയും അതിശയിപ്പിക്കുന്നവിധം അനായാസമായാണ് മഞ്ജു അതിലഭിനയിച്ചത്. ‘പാര്‍വതി മനോഹരി’ എന്നുതുടങ്ങുന്ന ഒരു ക്ലാസിക്കല്‍ ഡാന്‍സുണ്ട് ആ ചിത്രത്തില്‍. സുകന്യയും മഞ്ജുവും തമ്മിലുള്ള ഒരു നൃത്തമത്സരമാണ് അതിന്റെ സന്ദര്‍ഭം. മദ്രാസിലെ പ്രസിദ്ധമായ കലാക്ഷേത്രയില്‍നിന്ന് സ്വര്‍ണമെഡല്‍ നേടിയ നര്‍ത്തകിയാണ് സുകന്യ. സുകന്യയോടൊപ്പം പതിനേഴുകാരിയായ ഈ കുട്ടിക്ക് പിടിച്ചുനില്‍ക്കാന്‍ പറ്റുമോ എന്നൊരു സംശയം സ്വാഭാവികമായും എനിക്കുണ്ടായിരുന്നു.
കലാമാസ്റ്ററാണ് കൊറിയോഗ്രാഫര്‍. ആദ്യത്തെ കുറെ ഷോട്ടുകളെടുത്തുകഴിഞ്ഞപ്പോള്‍ കലാമാസ്റ്റര്‍ പറഞ്ഞു: ”ഒരു ചെറിയ പ്രശ്‌നമുണ്ട് സര്‍.” ”എന്താണ്” -ഞാന്‍ ചോദിച്ചു. സുകന്യയുടെമുന്നില്‍ മഞ്ജു അവതരിപ്പിച്ച ദേവപ്രഭ എന്ന കഥാപാത്രം തോറ്റുപോകുന്നരീതിയിലാണ് സിനിമയില്‍ വേണ്ടത്. പക്ഷേ, പലപ്പോഴും സുകന്യയെക്കാള്‍ നന്നാകുന്നു മഞ്ജുവിന്റെ പ്രകടനം! എത്ര ദൈര്‍ഘ്യമേറിയ ചുവടുകള്‍ കാണിച്ചുകൊടുത്താലും നിമിഷനേരംകൊണ്ട് അത് പഠിക്കുന്നു. ഒടുവില്‍ ഞാന്‍ മഞ്ജുവിനെ മാറ്റിനിര്‍ത്തി രഹസ്യമായി പറഞ്ഞു: ”ഇത്ര നന്നായി ചെയ്യേണ്ട, ഗാനത്തിന്റെ അവസാനമാകുമ്പോഴേക്കും ചെറിയൊരു തളര്‍ച്ചപോലെ തോന്നിപ്പിക്കണം, സുകന്യയുടെ ഒപ്പമെത്താനാകാത്തതുപോലെ.” ഇഷ്ടപ്പെട്ടില്ലെങ്കിലും ആ രംഗത്തിനുവേണ്ടി അങ്ങനെ ചെയ്തു.
അഭിനയമായാലും നൃത്തമായാലും വാശികയറിയാല്‍ മഞ്ജുവിനെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാവില്ല. സല്ലാപത്തില്‍ മഞ്ജുവിന് ശബ്ദംകൊടുത്തത് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ശ്രീജയായിരുന്നു. ശ്രീജ അത് ഭംഗിയായി ചെയ്തിട്ടുണ്ട്. എങ്കിലും തൂവല്‍ക്കൊട്ടാരത്തിലെ സ്വാഭാവികതയുള്ള അഭിനയം കണ്ടപ്പോള്‍ ഞാന്‍ മഞ്ജുവിനോട് പറഞ്ഞു: ”ഈ സിനിമയില്‍ സ്വന്തം ശബ്ദം മതി.” ”അയ്യോ വേണ്ടവേണ്ട, എന്റെ ശബ്ദം മഹാ ബോറാണ്,” എന്നായി മഞ്ജു. നിര്‍ബന്ധപൂര്‍വം ആദ്യത്തെ ഒന്നുരണ്ടു റീലുകള്‍ ഡബ്ബ് ചെയ്യിച്ചു. അത് പ്ലേചെയ്തുകേട്ടപ്പോള്‍ കാതുരണ്ടും പൊത്തിപ്പിടിച്ച് മഞ്ജു പറഞ്ഞു: ”ബോറാണ്… അങ്കിള്‍ ശ്രീജച്ചേച്ചിയെ വിളിച്ചോളൂ.” ”സാരമില്ല, നമുക്ക് നോക്കാം.” തുടര്‍ച്ചയായി അടുത്ത എല്ലാ റീലുകളും മഞ്ജുതന്നെ ഡബ്ബ് ചെയ്തു. പകുതിയായപ്പോഴേക്കും ആത്മവിശ്വാസമായി. അവസാനരംഗമായപ്പോഴേക്കും ശബ്ദനിയന്ത്രണത്തിലൂടെ സീനിന് കൂടുതല്‍ ജീവന്‍ പകരാന്‍ മഞ്ജു സ്വയം പഠിച്ചു. അപ്പോള്‍ ആദ്യത്തെ രണ്ടുമൂന്നു റീലുകള്‍ വീണ്ടും ചെയ്തുനോക്കാമെന്ന് ഞാന്‍ പറഞ്ഞു, മഞ്ജു അത് അതിമനോഹരമായി ചെയ്തു. ഇന്ന് മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ശബ്ദംപോലെ മലയാളിക്ക് പരിചിതമാണ് മഞ്ജുവിന്റെ ശബ്ദവും.
about bhagyalakshmi
