Connect with us

ഒരുപാട് വേദന തന്ന മാസമാണ് നവംബർ… 39 വർഷം കഴിഞ്ഞു ഞങ്ങൾക്ക് ഈശ്വരൻ അതെ നവംബർ മാസം സന്തോഷിക്കാൻ ഒരു അവസരം തന്നിരിക്കുന്നു; സന്തോഷം പങ്കുവെച്ച് ആദിത്യൻ

Malayalam

മിനിസ്‌ക്രീനിലെ താരദമ്പതികൾ ജീവിതത്തിലും ഒന്നിച്ചപ്പോൾ ആരാധകർ അത് ഏറെറടുക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ അമ്പിളി ദേവിയും, ആദിത്യൻ വിജയനും തന്റെ വിശേഷങ്ങളെല്ലാം പങ്കുവെച്ച് ‍‍‍എത്താറുണ്ട്. ഫേസ്ബുക്കിൽ പങ്കുവെയ്ക്കുന്ന ആദിത്യന്റെ പോസ്റ്റ് പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോളിതാ മകന്റെ ഒന്നാംപിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. വളരെ ലളിതമായിരുന്നു പിറന്നാൾ ആഘോഷം. ഇതിന്റെ ചിത്രങ്ങൾ ആദിത്യൻ ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.

‘39 വർഷം മുന്നേ ഉള്ള ഒരു നവംബർ മാസം ഞങ്ങൾക്ക് ഒരുപാട് വേദന തന്ന ഒരു മാസമാണ് എന്നാൽ 39 വർഷം കഴിഞ്ഞു ഞങ്ങൾക്ക് ഈശ്വരൻ അതെ നവംബർ മാസം സന്തോഷിക്കാൻ ഒരു അവസരം തന്നത് ഞങ്ങളുടെ അർജുൻ മോന്റെ ഒന്നാം പിറന്നാളാണ്. ഒരു ആർഭാടമില്ലാതെ ഞങ്ങൾ കുറച്ചുപേരു മാത്രം ഒപ്പം കുറച്ചുപേരുടെ പ്രാർത്ഥനയും,എന്റെ മോനെ അനുഗ്രഹിച്ച പ്രാർത്ഥിച്ച എല്ലാവർക്കും എന്റെ വടക്കുംനാഥനും എന്റെ നന്ദി…’ എന്ന കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്

2019 നവംബർ 25നായിരുന്നു ഇരുവരുടെയും വിവാഹം. നവംബർ 20ന് അമ്പിളി ദേവി ആൺകുഞ്ഞിന് ജന്മം നൽകി. അമ്പിളിയുടെ രണ്ടാം വിവാഹമായിരുന്നു ആദിത്യനുമായി. ആദ്യ വിവാഹത്തിൽ അമ്പിളി ദേവിയ്ക്ക് ഒരു മകനുണ്ട്.

യുവജനോത്സവ വേദിയിൽ നിന്നും അഭിനയത്തിലെത്തിയ അമ്പിളി ദേവി വിവാഹശേഷം ഇടവേളയെടുത്തിരിക്കുകയാണ്.

More in Malayalam

Trending

Recent

To Top