Malayalam
ഭാഗ്യലക്ഷ്മിക്ക് ഇത് ലോട്ടറി..കോടതിയിൽ പിടിച്ചു നിൽക്കാൻ ഇതുമതിയാകുമോ? ഹൈക്കോടതി കനിഞ്ഞാൽ അത് സംഭവിക്കും..
ഭാഗ്യലക്ഷ്മിക്ക് ഇത് ലോട്ടറി..കോടതിയിൽ പിടിച്ചു നിൽക്കാൻ ഇതുമതിയാകുമോ? ഹൈക്കോടതി കനിഞ്ഞാൽ അത് സംഭവിക്കും..
കഴിഞ്ഞ രണ്ടാഴ്ചയായി വിവാദങ്ങൾ വിട്ടൊഴിയാതെ സിനിമ മേഖലയെ വേട്ടയാടുകയാണ്.ഭാഗ്യലക്ഷ്മിയിൽ തുടങ്ങി ഇപ്പോൾ സോനാ എം എബ്രഹാമിൽ വന്നു നിൽക്കുന്നു.സോന മുന്നോട്ട് വന്നിരിക്കുന്നത് ഗുരുതരമായ ഒരു ആരോപണവുമായാണ്.എന്നാൽ ഈ ആരോപണവും വിരൽ ചൂണ്ടുന്നത് പോലീസ് ഉദ്യോഗസ്ഥരുടെ അനാസ്ഥയിലേക്കാണ് എന്നതാണ് മറ്റൊരു വസ്തുത.മാത്രമല്ല എപ്പോൾ ഭാഗ്യലക്ഷ്മി ദിയ സന ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർ ജയിൽ വാസം പേടിച്ച ഒളിവിൽ കഴിയുന്നതും വിജയ് പി നായരുടെ മേലുള്ള പരാതിയിൽ പോലീസ് കൃത്യമായ നടപടി സ്വീകരിക്കാഞ്ഞതിലാണെന്നാണ് അവർ വാദിക്കുന്നത്.
മാത്രമല്ല വിജയ് പി നായരുമായി ഒത്തുതീർപ്പിനാണ് പോയതെന്നും എന്നാൽ അയാളുടെ ഭാഗത്തുനിന്നുമുണ്ടായ പ്രകോപനപരമായ പെരുമാറ്റമാണ് തങ്ങൾക്ക് ആക്രമിക്കാൻ സാഹചര്യം ഒരുക്കിയതെന്നാണ് ഭാഗ്യലക്ഷ്മി പ്രതികരിച്ചത്.ഇപ്പോൾ ഹൈക്കോടതിയിൽ ജാമ്യപേക്ഷ നൽകി വിധിക്കായി കാത്തിരിക്കുകയാണ് ഇവർ.
ഈയൊരവസരത്തിലാണ് സോനാ എം എബ്രഹാം സിനിമയിലെ സ്ത്രീകൂട്ടായ്മയായ ഡബ്ല്യു.സി.സിയുടെ ആഭിമുഖ്യത്തില് നടക്കുന്ന റെഫ്യൂസ് ദ അബ്യൂസ് എന്ന ക്യാമ്ബെയിന്റെ ഭാഗമായി വെളിപ്പെടുത്തല് നടത്തിയത്.ഇത് ഒരുതരത്തിൽ പറഞ്ഞാൽ ഭാഗ്യലക്ഷ്മിക്കും ദിയാ സനയ്ക്കും ശ്രീലക്ഷ്മി അറയ്ക്കലിനും
പോലീസിന് മേൽ പഴിചാരാൻ കിട്ടുന്ന ഒരു പിടിവള്ളിയാണ്.പോലീസ് സ്ത്രീകള നൽകുന്ന ഇത്തരം പരാതികളിൽ കൃത്യമായ നടപടി സ്വീകരിക്കാത്തത് മൂലമാണ് തങ്ങൾക്ക് പ്രതികരിക്കേണ്ടി വരുന്നത് എന്ന് ഭാഗ്യലക്ഷ്മിക്ക് ചൂണ്ടിക്കാണിക്കാൻ ഒരു പരിധി വരെ കഴിയും.എങ്കിൽ പോലും വിജയ് പി നായരേ കൈകാര്യം ചെയ്തതും ഒപ്പം ലാപ് ടോപ്പും മറ്റും അപഹരിച്ചതും അവർക്കുമേൽ ഇടിത്തീയായി തന്നെ വീഴാനാണ് സാധ്യത.
സാമൂഹികമാധ്യമങ്ങളിലൂടെ ആർക്കും ആരേയും എന്തും പറയാമെന്നാണോയെന്നാണ് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉയർത്തുന്ന ചോദ്യം. ‘കുറച്ചു ദിവസമായിട്ട് ഡോ.വിജയ് പി നായർ എന്ന് പറയുന്ന ഒരാൾ സ്ഥിരമായി കേരളത്തിലെ സ്ത്രീകളെ അപമാനിക്കുകയാണ്. കേരളത്തിലെ ഫെമിനിസ്റ്റുകൾ അടിവസ്ത്രം ധരിക്കാത്തത് എന്തുകൊണ്ടാണ് എന്ന രീതിയിൽ അയാൾ ഒരു വീഡിയോ ചെയ്യുന്നു. അത് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുന്നു. ആര് എപ്പോൾ വിളിച്ചാലും പോകാൻ തയ്യാറായിരിക്കുകയാണ് അവർ എന്ന അർഥത്തിലാണ് അയാളിത് പറയുന്നത്.
ഇയാൾക്കെതിരേ സൈബർ സെല്ലിൽ പരാതി കൊടുത്തിരുന്നു, ഞാനല്ല മറ്റുപലരും കൊടുത്തിരുന്നു. പക്ഷേ ഇതുവരെയായിട്ടും നടപടിയുണ്ടായില്ല. അതോടെയാണ് ഞങ്ങൾ അയാളെപ്പോയിക്കണ്ടത്. ആക്ടിവിസ്റ്റ് ശ്രീലക്ഷ്മിയാണ് ഇയാൾക്കെതിരെ ആദ്യം പ്രതികരിക്കുന്നത്. പക്ഷേ നടപടി ഉണ്ടാകാതായതോടെ ഞങ്ങൾ പ്രതികരിക്കാൻ തീരുമാനിക്കുകയായിരുന്നു. ആരും അനങ്ങുന്നതുപോലുമില്ല. എന്താണത്, ആർക്കും ആരേയും എന്തും പറയാമെന്നാണോ ഇതിനെതിരെ നിയമം ഇല്ലേ. ഞങ്ങൾ ഇതല്ലാതെ വേറെന്താണ് ചെയ്യേണ്ടത്. നിയമം കൈയിലെടുക്കരുത് എന്ന പ്രതികരണങ്ങൾ വരും പക്ഷേ ഞങ്ങൾ ചോദിക്കട്ടേ, നിയമം ഞങ്ങൾ കൈയിൽ എടുക്കുന്നില്ല, നിയമപ്രകാരം ഞങ്ങൾ പരാതി നൽകിയല്ലോ അതെന്തായി?’ ഭാഗ്യലക്ഷ്മി ചോദിസിച്ചിരുന്നു.
about bhagyalakshmi
