Malayalam
പുതിയ സന്തോഷം പങ്കുവെച്ച് കുടുംബം! ബഷീറിനും മഷൂറയ്ക്കും അരികിലേക്ക് സുഹാനയും മക്കളും! വീഡിയോ വൈറല്‍
പുതിയ സന്തോഷം പങ്കുവെച്ച് കുടുംബം! ബഷീറിനും മഷൂറയ്ക്കും അരികിലേക്ക് സുഹാനയും മക്കളും! വീഡിയോ വൈറല്‍
ബഷീര്‍ ബഷി മാത്രമല്ല അദ്ദേഹത്തിന്രെ ഭാര്യമാരും മക്കളുമൊക്കെ പ്രേക്ഷകര്‍ക്ക് പരിചിതമാണ്. യൂട്യൂബിലൂടെയാണ് മഷൂറ വിശേഷങ്ങള്‍ പങ്കുവെച്ചെത്താറുള്ളത്. സോനും കുട്ടികളും 14 ദിവസത്തിന് ശേഷം തങ്ങള്‍ക്ക് അരികിലേക്കെത്തിയെന്നായിരുന്നു മഷൂറ പറഞ്ഞത്. കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോ ട്രന്ഡിംഗിലുണ്ടെന്നും അതിന് നിങ്ങളോട് നന്ദി പറയുന്നുവെന്നും മഷൂറ കുറിച്ചിരുന്നു.
14 ദിവസം തങ്ങള്‍ ഇരുവരും പുറത്തൊന്നും പോയിരുന്നില്ലെന്ന് മഷൂറ പറഞ്ഞിരുന്നു. സോനുവിനേയും പിള്ളേരെയും കൊണ്ടുവരുന്നതിന്റെ ത്രില്ലിലാണ് തങ്ങള്‍ ഇരുവരുമെന്ന് മഷൂറ പറയുന്നു. 15 ദിവസത്തിന് ശേഷമായാണ് ഞങ്ങള്‍ സ്വന്തം വണ്ടിയില്‍ കയറുന്നത്. എല്ലാവരും സുഹാനയെ കണ്ടില്ലേയെന്ന് പറഞ്ഞായിരുന്നു മഷൂറ വീട്ടിലേക്ക് കയറിയത്. മക്കളെ ഓമനിക്കുകയായിരുന്നു ഇരുവരും. സോനുവും മക്കളും സന്തോഷത്തോടെ നിന്നത് അജിത്തായുടെ വീട്ടിലാണ്. സോനു തന്നെയാണ് ഇവിടെ നിന്നാല്‍ മതിയെന്ന് പറഞ്ഞത്. അജിത്തായ്ക്ക് സര്‍പ്രൈസ് സമ്മാനവുമായാണ് ഇരുവരും എത്തിയത്.
സങ്കടത്തോടെയായിരുന്നു സോനുവും മക്കളും അജിത്തായുടെ വീട്ടില്‍ നിന്ന് ഇറങ്ങിയത്. സന്തോഷത്തോടെ ഞങ്ങളെല്ലാം വീട്ടിലേക്ക് തിരിച്ചെത്തിയെന്നും മഷൂറ പറഞ്ഞിരുന്നു.സുരക്ഷിതരായിരിക്കണം എല്ലാവരുമെന്നും താരപ്തനി പറഞ്ഞിരുന്നു. നിങ്ങളുടെ ഈ സ്നേഹം എന്നും നിലനില്‍ക്കട്ടെയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.
ABOUT BASHEER BASHI
