Malayalam
ബാലുവിന്റെ 50ലക്ഷം! നുണ പരിശോധന നിർണ്ണായകം.. ലക്ഷ്മി എന്തിന് ഇത് ചെയ്തു? ഇനി അറിയേണ്ടത് അത് മാത്രം!
ബാലുവിന്റെ 50ലക്ഷം! നുണ പരിശോധന നിർണ്ണായകം.. ലക്ഷ്മി എന്തിന് ഇത് ചെയ്തു? ഇനി അറിയേണ്ടത് അത് മാത്രം!
ബാലഭാസ്കറിന്റെ മരണം കഴിഞ്ഞ് രണ്ടാണ്ട് പിന്നിട്ടിട്ടും ദുരൂഹതകളും ചോദ്യങ്ങളും തുടരുകയാണ്. ചില കുടുംബാംഗങ്ങള്‍ തുടക്കം മുതൽ തന്നെ കൊലപാതകമാണെന്ന് ആരോപിക്കുന്നു. പുതിയ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെടുത്തിയും സംശയങ്ങള്‍ ഉയർന്നിരുന്നു.ഇതുകേന്ദ്രീകരിച്ച് അന്വേഷണം നടന്നു വരികയാണ്.
ബാലഭാസ്കറിന് വിഷ്ണുവുമായുണ്ടായിരുന്ന ഇടപാടുകളെ പറ്റി അന്വേഷണം നടത്തിയിരുന്നു .പണമിടപാടുകൾ നടത്തിയ കാര്യം മൊഴിയിൽ വ്യക്തമാക്കിയത് ഏറെ വഴിത്തിരിവുണ്ടാക്കിയതാണ് .ഡ്രൈവർ അർജുൻ ഉൾപ്പടെ സംശയത്തിന്റെ നിഴലിൽ എത്തുന്ന സാഹചര്യമാണ് ഏറ്റവും ഒടുവിൽ ഉണ്ടായിരിക്കുന്നത് . വയലിനിസ്റ്റ് ബാലഭാസ്കറുടെ മരണവുമായി ബന്ധപ്പെട്ട് നുണ പരിശോധന നടത്താനൊരുങ്ങിയ സിബിഐ അക്ഷരാർത്ഥത്തിൽ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് . ബാലഭാസ്കറിന്റെ സുഹൃത്തുക്കളായ വിഷ്ണു സോമസുന്ദരം, പ്രകാശ് തമ്പി, അര്ജുന്, സോബി എന്നിവരുടെ നുണ പരിശോധനയാണ് സിബിഐ നടത്തുന്നത്. ഇതിനായി നാളെ സിബിഐ കോടതിയില്‍ അപേക്ഷ നല്‍കും. ബാലഭാസ്കര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്വര്‍ണ്ണക്കടത്തു തുടങ്ങിയോ എന്നാണ് സിബിഐ പ്രധാനമായും അന്വേഷിക്കുന്നത്.
ബാലഭാസ്കറിന്റെ സുഹൃത്തായ വിഷ്ണു സോമസുന്ദരം നിരവധി തവണ ദുബായ് സന്ദര്‍ശിച്ചിരുന്നുവെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.ദുബായില്‍ തുടങ്ങിയ ബിസിനസില്‍ ഇയാള്‍ ഒരു കോടി നിക്ഷേപിച്ചിരുന്നെന്നും 50 ലക്ഷം രൂപ ബാലഭാസ്കര്‍ കടമായിതന്നിരുന്നുവെന്നുമാണ് വിഷ്ണുവിന്റെ മൊഴി.
അതിനാൽ തന്നെയാണ് ഇത് കള്ളക്കടത്തു സംഘത്തിലേക്ക് നീങ്ങുന്ന വിഷയമായി മാറിയത് .
ബാലഭാസ്കറിന്റേത് അപകട മരണമാണെന്ന ക്രെെംബ്രാഞ്ച് ന്റെ കണ്ടെത്തല്‍ ബന്ധുക്കള്‍ നേരത്തെ തള്ളിയിരുന്നു. ഡ്രെെവര്‍ അര്‍ജ്ജുനെ മറയാക്കി സ്വര്‍ണ കള്ളകടത്ത് സംഘം ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമാണ് ബാലഭാസ്കറിന്റെത് എന്നാണ് ബന്ധുക്കളുടെ ആരോപണം.
കേസില്‍ ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെയും, സാക്ഷിയായ കലാഭവന്‍ സോബിയുടെയും മൊഴി സിബിഐ നേരത്തെ രേഖപ്പെടുത്തിയിരുന്നു.വ്യക്തമായി ആസൂത്രണം ചെയ്ത കൊലപാതകത്തിനുള്ള എല്ലാ സാഹചര്യവും ഈ കേസിൽ ഉണ്ടായിരിക്കുന്നു എന്ന തരത്തിലാണ് ഇപ്പോൾ അന്വേഷണം ചെന്ന് നിൽക്കുന്നത് .ബാലഭാസ്കറിന്റെ അച്ഛന്റെയും അതോടൊപ്പം ഭാര്യയുടേയും ബന്ധുക്കളുടേയും മൊഴി സിബിഐ നേരത്തെ രേഖപ്പെടുത്തിയിരുന്നു. ബാലഭാസ്കറിന്റെ അപകടത്തിൽ ദുരൂഹതയുണ്ടെന്നാണ് അച്ഛന്റെയും ബന്ധുക്കളുടേയും മൊഴിയിൽ പറഞ്ഞിരിക്കുന്നത് . വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തു കേസില്‍ പ്രകാശന് തമ്പിയും വിഷ്ണു സോമസുന്ദരവും പ്രതിയായതോടെയാണ് അപകടത്തെക്കുറിച്ചു ബന്ധുക്കള്‍ക്കു സംശയമുണ്ടാകുന്നത്. അപകടസമയത്ത് കൂടെയുണ്ടായിരുന്ന അർജുൻ താൻ വാഹനമോടിച്ചില്ലെന്നു മൊഴിമാറ്റിയതിലും ബന്ധുക്കൾ ദുരൂഹത കാണുന്നു.
അപകടം നടന്ന സ്ഥലത്ത് എത്തുന്നതിനു മുൻപ് ബാലഭാസ്കറിന്റെ കാർ ആക്രമിക്കപ്പെട്ടെന്നാണ് അതുവഴി അന്നേദിവസം കടന്നുപോയ കലാഭവൻ സോബിയുടെ മൊഴി.ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നുണപരിശോധന നടത്തുന്നതിന്റെ അനിവാര്യതയിലേക്ക് സി ബി ഐ എത്തിച്ചേർന്നിരിക്കുന്നത് .ദേശീയപാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജംക്ഷനു സമീപം 2018 സെപ്റ്റംബര്‍ 25നു പുലര്‍ച്ചെയാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. അമിതവേഗം കൊണ്ടുള്ള അപകടമെന്നാണ് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ബന്ധുക്കളുടെ പരാതിയെത്തുടർന്നാണ് കേസ് സിബിഐയ്ക്ക് വിട്ടത്.
about balabhaskar
