Malayalam Breaking News
അയ്യപ്പനും കോശിയും തമിഴിലേക്ക്; നായകന്മാരായി ഈ സൂപ്പർ താരങ്ങൾ!
അയ്യപ്പനും കോശിയും തമിഴിലേക്ക്; നായകന്മാരായി ഈ സൂപ്പർ താരങ്ങൾ!
പൃഥ്വിരാജും ബിജു മേനോനും ഒരുമിച്ച ‘അയ്യപ്പനും കോശിയും’ തമിഴിലേക്ക് റീമേക്ക് ചെയ്യുമ്പോൾ നായകന്മാരായി ശശി കുമാറും ശരത്കുമാറും. ആടുകളം, ജിഗർതണ്ട എന്നീ ചിത്രങ്ങളുടെ നിർമാതാവ് കതിരേശനാണ് തമിഴ് പതിപ്പിന്റെ അവകാശം സ്വന്തമാക്കിയത്
ശശികുമാര്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെയും ശരത് കുമാര്‍ ബിജു മേനോന്റെ കഥാപാത്രത്തെയും അവതരിപ്പിക്കും
അതേസമയം, പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കാൻ താൽപര്യം ഉള്ളതായി ധനുഷ് കതിരേശനെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.
തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി അനാർക്കലിക്ക് ശേഷം സംവിധാനം ചെയ്ത ചിത്രമാണ് അയ്യപ്പനും കോശിയും.ചിത്രത്തിന്റെ നിർമാണം സംവിധായകൻ രഞ്ജിത്തും ശശിധരനും ചേർന്നായിരുന്നു.
ഫെബ്രുവരി ഏഴിന് റിലീസിനെത്തിയ ചിത്രം കൊറോണ പശ്ചാത്തലത്തില്‍ തിയേറ്ററുകള്‍ അടക്കേണ്ടി വന്നപ്പോഴാണ് തിയേറ്ററുകളില്‍ നിന്നും പിന്‍വലിച്ചത്. 50 കോടിയിലേറെ കളക്ഷന്‍ ചിത്രം നേടിയിരുന്നു.
about ayyappanum koshiyum movie
