Movies
അവതാറിന്റെ രണ്ടാം ഭാഗം ചിത്രീകരണം തുടരാന്‍ ഒരുങ്ങി അണിയറ പ്രവര്‍ത്തകര്‍!
അവതാറിന്റെ രണ്ടാം ഭാഗം ചിത്രീകരണം തുടരാന്‍ ഒരുങ്ങി അണിയറ പ്രവര്‍ത്തകര്‍!
Published on
അവതാറിന്റെ രണ്ടാം ഭാഗം ചിത്രീകരണം തുടരാന്‍ ഒരുങ്ങി അണിയറ പ്രവര്‍ത്തകര്‍. ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യ ഭാഗം വാൻ വിജയമായിരുന്നു.നിര്‍മാതാവ് ജോണ്‍ ലാന്‍ഡോയാണ് ഇന്‍സ്റ്റഗ്രാമിലൂടെ വിവരം അറിയിച്ചിരിക്കുന്നത്.
സെറ്റ് തയ്യാറാണെന്നും ന്യൂസിലന്‍ഡിലേക്ക് തിരിച്ചു പോകുന്നതിന്റെ ആവേശത്തിലാണെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു. ചിത്രീകരണത്തിനായി ഒരുക്കിയ ജെറ്റ് ബോട്ടിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
‘ഞങ്ങളുടെ അവതാര്‍ സെറ്റ് തയ്യാറായി. അടുത്ത ആഴ്ച ന്യൂസിലന്‍ഡിലേക്ക് തിരിച്ചു പോകുന്നതിന്റെ ആവേശത്തിലാണ് ഞങ്ങള്‍. മറ്റഡോര്‍, പികഡോര്‍ – കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവെയ്ക്കാന്‍ കാത്തിരിക്കുന്നു’, എന്നാണ് ജോണ്‍ കുറിപ്പില്‍ പറയുന്നത്.
about avathar movie
Continue Reading
You may also like...
Related Topics:avatar
