Movies
ആമസോണ്‍ പ്രൈമില്‍ റിലീസിനൊരുങ്ങി 6 ചിത്രങ്ങൾ;ഒപ്പം മലയാളത്തിൽ നിന്നും ഒരു ചിത്രം!
ആമസോണ്‍ പ്രൈമില്‍ റിലീസിനൊരുങ്ങി 6 ചിത്രങ്ങൾ;ഒപ്പം മലയാളത്തിൽ നിന്നും ഒരു ചിത്രം!
കൊവിഡ് 19 ഭീഷണിയെത്തുടര്‍ന്ന് ലോകമെമ്പാടുമുള്ള തീയേറ്റര്‍ ശൃംഖലകള്‍ അടഞ്ഞുകിടക്കുകയാണ്. വേനലവധിക്കാലവും ഈദും വിഷു അടക്കമുള്ള പ്രാദേശിക ആഘോഷങ്ങളെല്ലാം നഷ്ടപ്പെട്ടു.ഈയൊരു സഹസാഹര്യത്തിൽ വലിയ നഷ്ടമാണ് സിനിമ മേഖലയ്ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
എന്നാല്‍ താരതമ്യേന ചെറിയ ബജറ്റില്‍ പൂര്‍ത്തിയായിരിക്കുന്ന സിനിമകളുടെ നിര്‍മ്മാതാക്കള്‍ തീയേറ്റര്‍ റിലീസിന് പകരം പ്രതിസന്ധി ഘട്ടത്തില്‍ ഓൺലൈൻ റിലീസിങ്ങിനൊരുങ്ങുകയാണ്. ഹിന്ദിയിലും തമിഴിലുമായി ചില ചിത്രങ്ങള്‍ ഇതിനകം അത് പ്രഖ്യാപിച്ചും കഴിഞ്ഞു. പുതിയ സാഹചര്യത്തില്‍ മലയാളത്തിലും ഓൺലൈൻ റിലീസിനുള്ള സാധ്യതകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.
ആമസോണ്‍ പ്രൈമില്‍ മലയാളമുള്‍പ്പടെ ആറ് ഇന്ത്യന്‍ സിനിമകള്‍ ഉടനെ റിലീസ് ചെയ്യും. ലോക്ക്ഡൗണ്‍മൂലം രാജ്യത്തൊട്ടാകെയുള്ള സിനിമാ തിയേറ്ററുകളും മള്‍ട്ടിപ്ലക്‌സുകളും അടച്ചിട്ട സാഹചര്യത്തിലാണ് ആസമോണ്‍ പ്രൈംവഴി റിലീസ് ചെയ്യുന്നത്.
അതിദി റാവുവും ജയസൂര്യയും അഭിനയിച്ച സൂഫിയും സുജാതയുമാണ് മലയാളത്തില്‍ റിലീസ് ചെയ്യുന്നത്.
അമിതാഭ് ബച്ചനെയും ആയുഷ്‍മാന്‍ ഖുറാനയെയും പ്രധാന കഥാപാത്രങ്ങളാക്കി ഷൂജിത്ത് സര്‍ക്കാര്‍ സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രമാണ് ഗുലാബോ സിതാബോ.. തീയേറ്റര്‍ റിലീസ് ഒഴിവാക്കി ആമസോണ്‍ പ്രൈമില്‍ റിലീസിനൊരുങ്ങുകയാണ് ചിത്രം. ജൂണ്‍ 12 ന് സ്ട്രീമിംഗ് ആരംഭിക്കും. വിക്കി ഡോണറിന് ശേഷം ആയുഷ്‍മാനും പികുവിന് ശേഷം അമിതാഭ് ബച്ചനും ഷൂജിത്തിനൊപ്പം വര്‍ക്ക് ചെയ്യുന്ന ചിത്രമാണിത്.
നവാസുദ്ദീന്‍ സിദ്ദിഖിയെ നായകനാക്കി പുഷ്പേന്ദ്ര നാഥ് മിശ്ര സംവിധാനം ചെയ്യുന്ന ഘൂംകേതു സീ 5ലാണ് നേരിട്ട് റിലീസ് ചെയ്യുന്നത്. അമിതാഭ് ബച്ചനും രണ്‍വീര്‍ സിംഗും ഹുമ ഖുറേഷിയുമൊക്കെ അതിഥി താരങ്ങളായി എത്തുന്ന ചിത്രത്തില്‍ അനുരാഗ് കശ്യപും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സ്ട്രീമിംഗ് ഈ മാസം 22 മുതല്‍.
ജ്യോതികയെ പ്രധാന കഥാപാത്രമാക്കി ജെ ജെ ഫ്രെഡറിക് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് പൊന്മകള്‍ വന്താല്‍.ഡയറക്ട് ഒടിടി റിലീസിനെക്കുറിച്ച് കോളിവുഡില്‍ വലിയ ചര്‍ച്ച ഉയര്‍ത്തിയ ചിത്രം. സൂര്യയാണ് നിര്‍മ്മാണം. ആമസോണ്‍ പ്രൈമില്‍ ഈദ് റിലീസ് ആയാവും ചിത്രം എത്തുകയെന്ന് അറിയുന്നു. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം ഇനിയും ഉണ്ടായിട്ടില്ല. എന്നാല്‍ നേരിട്ട് ആമസോണ്‍ പ്രേമില്‍ റിലീസ് ചെയ്യുന്നപക്ഷം നിര്‍മ്മാതാവ് ആയ സൂര്യ അഭിനയിക്കുന്നതോ നിര്‍മ്മിക്കുന്നതോ ആയ ഒരു ചിത്രവും ഭാവിയില്‍ റിലീസ് ചെയ്യില്ലെന്ന് തമിഴ്‍നാട്ടിലെ തീയേറ്ററുടമകള്‍ ഭീഷണി മുഴക്കിയിരുന്നു.
കീര്‍ത്തി സുരേഷിനെ നായികയാക്കി ഈശ്വര്‍ കാര്‍ത്തിക് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം പെന്‍ഗ്വിന്‍.. ആമസോണ്‍ പ്രൈമില്‍ ഡയറക്ട് റിലീസായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.
ബോളിവുഡില്‍ ഡയറക്ട് ഒടിടി റിലീസ് സംബന്ധിച്ച ചര്‍ച്ചകളുടെ മുന്‍നിരയില്‍ എപ്പോഴുമുള്ള ചിത്രമാണ് ലക്ഷ്മി ബോംബ്. അക്ഷയ് കുമാറിനെ നായകനാക്കി രാഘവ ലോറന്‍സ് ഒരുക്കുന്ന ഹൊറര്‍ കോമഡി ചിത്രം. അനുരാഗ് ബസുവിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഹിന്ദി സിനിമാസമുച്ചയം ലൂഡോ. അഭിഷേക് ബച്ചന്‍, രാജ്‍കുമാര്‍ റാവു, ആദിത്യ റോയ് കപൂര്‍, സന്യ മല്‍ഹോത്ര, ഫാത്തിമ സന ഷെയ്ഖ് തുടങ്ങിയ താരനിര അണിനിരക്കുന്ന ചിത്രം. നെറ്റ്ഫ്ളിക്സിലാവും ചിത്രമെത്തുകയെന്ന് റിപ്പോര്‍ട്ടുകള്‍.
ഹ്യൂമന്‍ കംപ്യൂട്ടര്‍ എന്ന് അറിയപ്പെട്ട ശകുന്തളാ ദേവിയുടെ ജീവചരിത്ര ചിത്രം അവതരിപ്പിക്കുന്ന ശകുന്തളാ ദേവി. ടൈറ്റില്‍ കഥാപാത്രമാവുന്നത് വിദ്യാബാലന്‍. സംവിധാനം അനു മേനോന്‍. ആമസോണ്‍ പ്രൈമില്‍ ആവും റിലീസ് എന്ന് റിപ്പോര്‍ട്ടുകള്‍.
about movies
