Malayalam
അൽഫോൺസാമ്മയിൽ കരുണയുടെ മുഖമായപ്പോൾ കുങ്കുമപ്പൂവിൽ അമല എന്ന കൊടും വില്ലത്തിയായി;അശ്വതി ഇപ്പോൾ എവിടെ?
അൽഫോൺസാമ്മയിൽ കരുണയുടെ മുഖമായപ്പോൾ കുങ്കുമപ്പൂവിൽ അമല എന്ന കൊടും വില്ലത്തിയായി;അശ്വതി ഇപ്പോൾ എവിടെ?
അൽഫോൻസാമ്മയായെത്തി പിന്നീട് കുങ്കുമ പൂവിലെ വില്ലത്തിയായെത്തി മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് അശ്വതി തോമസ്.ആകെ അഭിനയിച്ചത് നാലു സിനിമയിൽ മാത്രമാണെങ്കിലും അതിൽ രണ്ടെണ്ണം പുറത്തിറങ്ങിയില്ല.എന്നാൽ മറ്റു രണ്ടണ്ണം സൂപ്പർ ഹിറ്റുകളാകുകയും ചെയ്തു.അതിൽ ഒന്ന് അൽഫോൺസാമ്മ. മറ്റൊന്ന് ‘കുങ്കുമപ്പൂവ്. അൽഫോൺസാമ്മ എന്ന് പറയുമ്പോൾ തന്നെ മലയാളികളുടെ മനസ്സിൽ കടന്നുവരുന്നത് നടി അശ്വതിയുടെ മുഖമാണ്. അത്രത്തോളം പ്രശസ്തിയും അംഗീകാരവുമാണ് അൽഫോൺസാമ്മയുടെ വേഷത്തിലൂടെ അശ്വതിക്ക് കൈവന്നത്.
അൽഫോൺസാമ്മയിൽ കരുണയുടെ മുഖമായപ്പോൾ കുങ്കുമപ്പൂവിൽ അമല എന്ന കൊടും വില്ലത്തിയായി.. രണ്ടും തന്റെതായ അഭിനയ ശൈലിയിലൂടെ മികച്ചതാക്കാൻ അശ്വതിക്കായി. ഇപ്പോഴും ഈ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഈ താരം നിറഞ്ഞു നിൽക്കുന്നു. കുറച്ചുനാളുകളായി അഭിനയത്തിൽ നിന്ന് വിട്ടുനിന്ന താരത്തെ അന്വേഷിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. ഒടുവിൽ താരം തന്നെ അതിന് ഉത്തരം പറയുന്നു. ഒരു മാഗസിന് നൽകിയ അഭിമുഖത്തിലാണ് മനസ് തുറന്നത്.
ഇപ്പോൾ, കുടുംബത്തോടൊപ്പം ദുബായിൽ ആണ് താരം.അഭിനയം നിർത്തിയോ എന്ന് പലരും ചോദിക്കുന്നുണ്ട്.എന്നാൽ നിർത്തിയിട്ടില്ലന്നും അവസരം കിട്ടിയാൽ തുടർന്നഭിനയിക്കുമെന്നുമാണ് അശ്വതി പറയുന്നത്. കല്യാണം കഴിഞ്ഞാണ് ‘കുങ്കുമപ്പൂ’ ചെയ്തത്. അതിനിടെ മോൾ ജനിച്ചു. അതു കഴിഞ്ഞ് ‘മനസ്സറിയാതെ’ യിൽ അഭിനയിച്ചു. അപ്പോഴേക്കും രണ്ടാമത്തെ കുഞ്ഞും വന്നു. അവരുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കാനാണ് ഭർത്താവിനൊപ്പം യുഎഇയിലേക്ക് വന്നത്. ഇവിടെ ഷോർട് ഫിലിംസിൽ അഭിനയിക്കുന്നുണ്ട്. ആറു മാസം മുമ്പ് ‘H2O’ എന്ന ഒരു ഷോർട് ഫിലിം ചെയ്തു. ഞാൻ അഭിനയരംഗം നിന്ന് വിട്ടിട്ടേയില്ല. വിടണം എന്ന ആഗ്രഹവുമില്ല.
നല്ല അവസരങ്ങൾ വരുന്നില്ല എന്നതാണ് സത്യം. ഇപ്പോൾ, സീരിയലിലും സിനിമയിലും നല്ല റോളുകളിലൂടെ മടങ്ങി വരാൻ തയാറെടുക്കുന്നു- അശ്വതി പറയുന്നു. 2010 ൽ ആയിരുന്നു അബുദാബിയില് ഐ.ടി മാനേജരായ
ജെറിന്റെയും അശ്വതിയുടെയും പ്രണയ വിവാഹം. ഓർക്കുട്ട് വഴി പരിചയപ്പെട്ട്, സുഹൃത്തുക്കളായി ഒടുവിൽ ഇരുവീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാവുകയായിരുന്നു.
about aswathi thomas serial actress
