Connect with us

ചേട്ടന്റെ കൂടെ വീട്ടിൽ വന്നപ്പോഴാണ് അരുണിനെ ആദ്യമായി കാണുന്നത്; ഭാവി വരനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ഭാമ!

Malayalam

ചേട്ടന്റെ കൂടെ വീട്ടിൽ വന്നപ്പോഴാണ് അരുണിനെ ആദ്യമായി കാണുന്നത്; ഭാവി വരനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ഭാമ!

ചേട്ടന്റെ കൂടെ വീട്ടിൽ വന്നപ്പോഴാണ് അരുണിനെ ആദ്യമായി കാണുന്നത്; ഭാവി വരനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ഭാമ!

നടി ഭാമ വിവാഹിതയാകുന്നു എന്ന വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.വരൻ അരുൺ ആണെന്ന് മാത്രമാണ് വിവരം ലഭിച്ചിരുന്നത്.എന്നാൽ ഇപ്പോൾ അരുണിനേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്.വനിതാ മാഗസിന് നൽകിയ അഭിമുഖത്തിലാണ് ഭാമ വരനെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്.

ചെന്നിത്തലയാണ് അരുണിന്റെ നാട് എന്നാൽ വർഷങ്ങളായി കാനഡയിലും ദുബായ്യിലും ആണ്.അമ്മ മരിച്ചു പോയി.അച്ഛന്റെ ബിസിനസ് എല്ലാം ദുബായ്യിലാണ്.പ്ലസ് ടു കഴിഞ്ഞാണ് അരുൺ കാനഡയിലേക്ക് പോയത്.ഇപ്പോൾ കൊച്ചിയിൽ സെറ്റിൽഡ് ആകാനുള്ള ശ്രമത്തിലാണ്.ജനുവരിയിൽ വിവാഹം ഉണ്ടാകും. കോട്ടയത്ത് വെച്ച് വിവാഹവും കൊച്ചിയിൽ വെച്ച് റിസപ്ഷനും നടത്താനാണ് തീരുമാനം.വലിയ ആർഭാടമൊന്നും ഇല്ലാതെ വിവാഹം കഴിക്കാനാണ് ആഗ്രഹം.കല്യാണത്തിന് മുൻപുള്ള ദിവസങ്ങൾ ആഘോഷിക്കുകയാണ്.

എനിക്ക് രണ്ട് ചേച്ചിമാരാണ്.ഇരുവരുടേയും വിവാഹം കഴിഞ്ഞു.അതിൽ ഒരു ചേട്ടന്റെ കൂടെയാണ് അരുൺ പഠിച്ചത്.മാത്രമല്ല ഇരു ഫാമിലിയും തമ്മിൽ നല്ല അടുപ്പത്തിലുമാണ്.ഒരു ദിവസം ഏട്ടന്റെ കൂടെ അരുൺ വീട്ടിൽ വന്നു.അരുണിന്റെ പെരുമാറ്റം വീട്ടുകാർക്കും എനിക്കും ഇഷ്ടമായി.പിന്നെ കഴിഞ്ഞ ജൂണിൽ അരുൺ വീണ്ടും വീട്ടിൽ വന്നു.അങ്ങനെ വിവാഹത്തെക്കുറിച്ച് സംസാരിച്ചു.കാനഡയിൽ സെറ്റിൽഡ് ആണെന്ന് പറഞ്ഞപ്പോൾ എനിക്ക് ചെറിയൊരു പേടിയുണ്ടായിരുന്നു.വിദേശത്തു നിന്ന് വിവാഹം കഴിക്കാൻ
താൽപര്യമില്ലായിരുന്നു.നാട്ടിലുള്ള ഒരാളെ മതിയെന്നാണ് തീരുമാനിച്ചത്.പിന്നെ അരുണിനും നാട്ടിൽ സെറ്റിൽഡ് ആകാനാണ് ഇഷ്ടമെന്നറിഞ്ഞപ്പോൾ വിവാഹത്തിന് സമ്മതിച്ചു.

നേരത്തെ താരം പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിച്ചിരുന്നില്ല. പ്രണയ വിവാഹമായിരിക്കുമോ താരത്തിന്റേത് എന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയര്‍ന്നുവന്നിരുന്നു. പക്ഷെ വീട്ടുകാർ തീരുമാനിച്ചുറപ്പിച്ച വിവാഹമാണിതെന്ന് താരം വ്യക്തമാക്കുന്നു. സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സ്‌റ്റേജ് ഷോകളുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താരം. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ താരങ്ങളിലൊരാളാണ് ഭാമ. ലേറ്റസ്റ്റ് വിശേഷവും ചിത്രങ്ങളുമൊക്കെ പോസ്റ്റ് ചെയ്ത് താരമെത്താറുണ്ട്. മലയാളത്തിലും തമിഴിലുമൊക്കെയായി നിറഞ്ഞുനിന്ന താരം സിനിമയില്‍ സജീവമാവുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയില്‍ നിന്നും അകന്ന് നില്‍ക്കുന്നതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് ചോദിച്ചിരുന്നുവെങ്കിലും താരം കൃത്യമായ മറുപടി നല്‍കിയിരുന്നില്ല.

about bhama marriage

More in Malayalam

Trending

Recent

To Top