Connect with us

പൃ​ഥ്വി​രാ​ജും​,ഇ​ന്ദ്ര​ജി​ത്തും​,ജ​യ​സൂ​ര്യ​യും ​ഒഴിവാക്കിയ തി​ര​ക്ക​ഥ​ക​ളാ​ണ് എൻറെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ആസിഫ് അലി!

Malayalam Breaking News

പൃ​ഥ്വി​രാ​ജും​,ഇ​ന്ദ്ര​ജി​ത്തും​,ജ​യ​സൂ​ര്യ​യും ​ഒഴിവാക്കിയ തി​ര​ക്ക​ഥ​ക​ളാ​ണ് എൻറെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ആസിഫ് അലി!

പൃ​ഥ്വി​രാ​ജും​,ഇ​ന്ദ്ര​ജി​ത്തും​,ജ​യ​സൂ​ര്യ​യും ​ഒഴിവാക്കിയ തി​ര​ക്ക​ഥ​ക​ളാ​ണ് എൻറെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ആസിഫ് അലി!

മലയാള സിനിമയിൽ യാതൊരു സിനിമ പാരമ്പര്യവുമില്ലാതെ എത്തി,പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് ആസിഫ് അലി,എന്നാൽ ഇപ്പോൾ ആസിഫ് തിളങ്ങുകയാണ് മാത്രവുമല്ല 2019 ആസിഫ് അലിയ്ക്ക് ഭാഗ്യമുള്ള വര്‍ഷമാണ്. ഇനി താരത്തിന്റേതായി വരാനിരിക്കുന്ന സിനിമകളെല്ലാം വലിയ പ്രതീക്ഷ നല്‍കുന്നവയാണ്.ഇഎന്നാൽ ഇപ്പോൾ ചില വെളിപ്പെടുത്തലുകൾ നടത്തുകയാണ് താരം മറ്റൊന്നുമല്ല അത്,തനിക്ക് വേണ്ടി തിരക്കഥ എഴുതപ്പെട്ടിരുന്നില്ലെന്നും മറ്റ് താരങ്ങള്‍ക്ക് വേണ്ടി ഒരുക്കിയ സിനിമകളിലായിരുന്നു താന്‍ അഭിനയിച്ചിരുന്നതെന്നും പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആസിഫ് പറഞ്ഞിരിക്കുകയാണ്.

താരം പറയുന്നത് സിനിമയായിരുന്നു എന്റെ എന്നാണ് പക്ഷേ അത് ഇന്ന് യാഥാര്‍ഥ്യമായി., കൂടാതെ തുടര്‍ച്ചയായി സിനിമകള്‍ ചെയ്യാന്‍ പറ്റുകയും, അത് തന്നെയാണ് ഏറ്റവും വലിയ എക്‌സൈറ്റ്‌മെന്റ്മ എന്നും പറയുന്നു.മെഗാസ്റ്റാർ മമ്മുക്ക പറഞ്ഞ കാര്യം ഇപ്പോഴും ഓര്‍മയിലുണ്ടെന്നും “പണ്ട് സിനിമയില്‍ വരാന്‍ വലിയ പ്രയാസമായിരുന്നു പക്ഷേ എത്തിയാല്‍ എങ്ങനെ എങ്കിലും നിന്ന് പോകും, ഇപ്പോള്‍ നേരെ മറിച്ചാണ്. വരാന്‍ എളുപ്പമാണ്, പക്ഷേ നിലനില്‍ക്കാനാണ് പാട്”.ഇങ്ങനെയാണ് താരം പറഞ്ഞത്.

മറ്റൊരു കാര്യം താരം എടുത്തു പറയുന്നു ,സിനിമയില്‍ വന്നതിന് ശേഷമാണ് സിനിമ എന്താണെന്ന് മനസിലാക്കുന്നതെന്നും, താൻ കാണിച്ച് കൊണ്ടിരിക്കുന്നത് ഉഴപ്പാണെന്ന് എനിക്ക് അറിയില്ലായിരുന്നെന്നും,മോശം സിനിമകള്‍ തേടിപ്പിടിച്ച് അഭിനയിക്കുന്ന ആളാണ് ഞാനെന്ന് ചിലര്‍ പറയാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു.അതുമാത്രമല്ല കഥ പറയുമ്പോള്‍ എവിടെയൊക്കെയോ പുതുമ കാണുന്നത് കൊണ്ടാണ് പല പ്രോജക്ടുകള്‍ക്കും കൈകൊടുക്കുന്നത്. പക്ഷേ ചിത്രീകരിച്ച് വരുമ്പോള്‍ കഥ ആകെ മാറി മറിഞ്ഞിരിക്കുമെന്നും,അങ്ങനെയാണ് എനിക്ക് ചെയ്യാന്‍ പറ്റാത്ത കഥാപാത്രങ്ങള്‍ ചെയ്ത് പോയതെന്നും താരം പറയുന്നു,ഒപ്പം മറ്റൊരു വെളിപ്പെടുത്തലും താരം നടത്തുകയുണ്ടായി അതിങ്ങനെ, “പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയും കുഞ്ചാക്കോ ബോബനും” വേണ്ടെന്ന് വെക്കുന്ന തിരക്കഥകളാണ് പണ്ട് എന്നെ തേടി അധികവും വന്നത്. ഞാനത് എന്നെ കൊണ്ട് പറ്റുന്ന രീതിയില്‍ നന്നായി ചെയ്തു. അന്ന് എനിക്ക് വേണ്ടി എഴുതപ്പെട്ട തിരക്കഥകള്‍ ഉണ്ടായിരുന്നില്ല എന്നും ആസിഫ് പറയുന്നു.

about asif ali

More in Malayalam Breaking News

Trending

Recent

To Top