Malayalam
ആഷിഖ് അബുവിന്റേയും ബിജി ബാലിന്റേയും ബാങ്ക് അക്കൌണ്ടുകൾ പരിശോധിക്കും!
ആഷിഖ് അബുവിന്റേയും ബിജി ബാലിന്റേയും ബാങ്ക് അക്കൌണ്ടുകൾ പരിശോധിക്കും!
കൊച്ചിയില്‍ നടന്ന കരുണ സംഗീതനിശയുമായി ബന്ധപ്പെട്ട വിഷയത്തിൽ സംഘാടകരുടെ സ്വകാര്യ അക്കൗണ്ടുകൾ പോലീസ് പരിശോധിക്കും. ആഷിഖ് അബുവിന്റേയും ബിജി ബാലിന്റേയും ബാങ്ക് അക്കൌണ്ടുകളാണ് പരിശോധിക്കാൻ തീരുമാനിച്ചിരിക്കുന്നത്.സംഘാടകര്‍ പണം സ്വന്തം അക്കൗണ്ടിലേക്ക് സ്വീകരിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താനാണ് ഇങ്ങനെ ഒരു പരിശോധന.
സ്പോണ്‍സര്‍ഷിപ്പ് തുക സംഘാടകര്‍ സ്വന്തം അക്കൌണ്ടില്‍ സ്വീകരിച്ചിട്ടുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുക. ഫ്രീ പാസുകളുടെ പേരില്‍ ഏതെങ്കിലും തരത്തില്‍ ഫണ്ട് തട്ടിയിട്ടുണ്ടോ എന്നും പരിശോധിക്കും.മേള സാമ്ബത്തികമായി പരാജയമായിരുന്നുവെന്നും പരിപാടിക്ക് 23 ലക്ഷത്തോളം രൂപ ചെലവായെന്നും സംഘാടകര്‍ അവകാശപ്പെടുന്നു. പരിപാടി കണ്ടത് 4000 പേരാണ്. ഇതില്‍ 3000 പേരും സൗജന്യ പാസിലായിരുന്നു സംഗീതനിശ കണ്ടത്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ 908 ടിക്കറ്റുകള്‍ മാത്രമാണ് വിറ്റതെന്നും സംഘാടകര്‍ വിശദീകരിക്കുകയുണ്ടായി.
2019 നവംബര്‍ ഒന്നിനാണ് കൊച്ചി മ്യുസിക് ഫൗണ്ടേഷന് കരുണ സംഗീത നിശ സംഘടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വസ ഫണ്ടിലേക്കുള്ള ധനസമാഹരണം ലക്ഷ്യമിട്ടാണ് പരിപാടി നടത്തിയത്. എന്നാല്‍ പരിപാടി കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും ദുരിതാശ്വസ നിധിയിലേക്ക് പണം എത്തിയില്ല. തുടര്‍ന്ന് പരിപാടി തട്ടിപ്പാണെന്ന ആരോപണം ശക്തമായതോടെ സംഘാടകര്‍ ആറ് ലക്ഷം രൂപയുടെ ചെക്ക് നല്കി. ആഷിഖ് അബു ഫേസ്ബുക്കില്‍ വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തു.
about ashiq abu and bijibal
