News
എന്തിനാണ് എന്നെ കുറിച്ച് ഇത്തരം വ്യാജവാര്‍ത്തകള്‍ എഴുതുന്നത്!
എന്തിനാണ് എന്നെ കുറിച്ച് ഇത്തരം വ്യാജവാര്‍ത്തകള്‍ എഴുതുന്നത്!
സോഷ്യൽ മീഡിയയിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട ഓന്നായിരുന്നു നടി അനുഷ്‌കയുടെ വിവാഹം.കുറച്ചു നാളുകളായി താരത്തിന്റെ വിവാഹമാണെന്നുള്ള വാർത്തകൾ പുറത്തു വന്നുകൊണ്ടിരിക്കുകയായിരുന്നു. ഇപ്പോൾ ഇതിനോട് പ്രതികരിച്ച രംഗത്തെത്തിയിരിക്കുകയാണ് അനുഷ്‌ക ഷെട്ടി.എന്തിനാണ് തന്നെ കുറിച്ച് ഇത്തരം വ്യാജവാര്‍ത്തകള്‍ എഴുതുന്നത് എന്നാണ് അനുഷ്‌ക ചോദിക്കുന്നത്.ഒരു പ്രമുഖ സംവിദാധ്യാകനുമായി വിവാഹിതയാകുന്നു എന്ന വാർത്തയാണ് ഈ അടുത്തിടെ പ്രചരിച്ചത്. അതിന് മുൻപ് നടന്‍ പ്രഭാസുമായി പ്രണയത്തിലാണ് ഉടന്‍ വിവാഹിതരാകുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു.തുടര്‍ന്ന് മുന്‍ ക്രിക്കറ്റ് താരത്തെ വിവാഹം ചെയ്യാന്‍ പോകുന്നു എന്നും കേട്ടു.എന്നാൽ ഇതെല്ലം വ്യാജമാണെന്നാണ് താരം പറയുന്നത്.
”ഒരാള്‍ക്ക് എങ്ങനെ അത്തരം വാര്‍ത്തകള്‍ എഴുതാന്‍ കഴിയും എന്നാണ് എനിക്ക് മനസ്സിലാകാത്തത്. ആരെങ്കിലും അവരെ കുറിച്ച് തെറ്റായ വാര്‍ത്തകള്‍ എഴുതുകയാണെങ്കില്‍, അത് ബാധിക്കുന്നത് അവരുടെ കുടുംബത്തെ കൂടിയാണ്. ആളുകള്‍ അത് അറിയണം. ആ വാര്‍ത്തകളൊന്നും സത്യമല്ല. അത്തരം അഭ്യൂഹങ്ങള്‍ എന്നെ ബാധിക്കുന്നില്ല. എന്റെ കല്യാണം ഇത്ര വലിയ കാര്യമാക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. ആര്‍ക്കും ഒരു ബന്ധം മറയ്ക്കാന്‍ കഴിയില്ല. പിന്നെയെങ്ങനെ എന്റെ കല്യാണം മറയ്ക്കാനാണ്” എന്ന് അനുഷ്‌ക ചോദിക്കുന്നു.
എന്റെ സ്വകാര്യതയിലേക്ക് ആരെങ്കിലും കടക്കാന്‍ ശ്രമിക്കുന്നത് എനിക്ക് ഇഷ്ടമല്ല. വിവാഹം ഒരു പവിത്രമായ ബന്ധമാണ്. അത് എനിക്കും പ്രധാന്യമുള്ളതാണ്. അത് ശരിക്കും സംഭവിക്കുന്ന ദിവസം ആളുകള്‍ അറിയും. എന്നെ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ മറച്ചു വെയ്ക്കാന്‍ ഇഷ്ടപ്പെടാത്ത ഒരാളാണ് ഞാന്‍. ആരെയാണ് വിവാഹം കഴിക്കുന്നതെന്ന് പരസ്യമായി പ്രഖ്യാപിക്കാനിടയില്ല. എന്നോട് ചോദിക്കുന്ന ആളുകള്‍ക്ക് ഉത്തരം നല്‍കാന്‍ ഞാന്‍ എന്നും തയ്യാറാണ്” എന്ന് അനുഷ്‌ക ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
about anushka shetty
