കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ വേദനയിലാണെന്നും നഷ്ടം നികത്താനാകാത്തതാണെന്നും അനുപമ.വളർത്തു നായ്ക്കളായ റമ്മും ടോഡിയും വിട്ടുപോയതിന്റെ സങ്കടത്തിലാണ് നടി.
‘ജൂൺ എട്ടു മുതൽ ഇങ്ങനെയൊരു വിഡിയോ ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. പക്ഷേ കഴിഞ്ഞില്ല. മനസ്സ് ആകെ തകർന്ന അവസ്ഥയിലാണ്. ആ വേദന പറഞ്ഞറിയിക്കാൻ വയ്യ. എനിക്ക് എന്റെ നായ്ക്കുട്ടികളെ രക്ഷിക്കാൻ കഴിഞ്ഞില്ല. ഈ അവസ്ഥ മറ്റൊരു വളർത്തു നായകൾക്കും വരരുത് എന്ന് ആഗ്രഹിക്കുന്നതുകൊണ്ടാണ് വിഡിയോ ചെയ്തതു തന്നെ.’
‘ഇപ്പോൾ വിസ്കി മാത്രമാണ് ഞങ്ങൾക്കൊപ്പമുളളത്. പാർവോവൈറസ് പിടിപെട്ട് റമ്മിനെയും ടോഡിയെയും നഷ്ടപ്പെട്ടു. കഴിഞ്ഞ വർഷം റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതാണ് ടോഡിയെ. ഈ വൈറസ് മനുഷ്യനെ ആക്രമിക്കില്ല. പക്ഷേ വാക്സിനേഷൻ എടുത്ത നായകളാണെങ്കിലും വൈറസ് പിടികൂടാം. റമ്മും ടോഡിയും അങ്ങനെയായിരുന്നു.’–അനുപമ പരമേശ്വരൻ പറഞ്ഞു.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...