Malayalam
അഭിനയിക്കുമ്പോള്‍ മാത്രമേ മേക്കപ്പ് ഉപയോഗിക്കു;സൗധര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി അനു സിത്താര!
അഭിനയിക്കുമ്പോള്‍ മാത്രമേ മേക്കപ്പ് ഉപയോഗിക്കു;സൗധര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി അനു സിത്താര!
ശരീരഭാരം കുറയ്ക്കാനോ സൗന്ദര്യം വര്‍ദ്ധിപ്പിക്കാനായോ താന്‍ ഒന്നും ചെയ്യാറില്ലെന്ന് അനു സിത്താര.ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച താരം ഇപ്പോൾ പല ഭാഷകളിലായി തിളങ്ങി നിൽക്കുകയാണ്.എന്തായാലും തന്റെ സൗന്ദര്യത്തിന്റെ രഹസ്യമാണ് താരം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.
അഭിനയിക്കുമ്പോള്‍ മാത്രമേ മേക്കപ്പ് ഉപയോഗിക്കുന്നത് ഇഷ്ടമുള്ളു എന്നാണ് താരം പറയുന്നത്. സിനിമകളില്‍ മാത്രമേ മേക്കപ്പ് ഉപയോഗിക്കാറുള്ളു. അത് ഇല്ലാത്ത സമയങ്ങളില്‍ തനി നാടനായി നടക്കാനാണ് ഇഷ്ടമെന്നും അനു ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
വിവാഹശേഷമാണ് അനു സിത്താര അഭിനയ രംഗത്തേയ്ക്ക് എത്തിയത്. ഇഷ്ടവിഭവം ഏതാണെന്ന ചോദ്യത്തിന് മമ്മി ഉണ്ടാക്കുന്ന ചോറും മുളകിട്ട മീന്‍ കറിയും ആണ് എന്ന് അനു പറയുന്നു. ഭക്ഷണത്തിനോട് യാതൊരു കോംപ്രമൈസും ഇല്ലെന്നും തനിക്ക് ഇഷ്ടം തോന്നുന്നതെല്ലാം കഴിക്കുമെന്നും ശരീരഭാരം കുറയ്ക്കുന്നത് തനിക്ക് ചേരില്ല എന്നും താരം പറയുന്നു.
about anu sithara
