മലയാള സിനിമയില്‍ തുടങ്ങി തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന അനു ഇമ്മാനുവല്‍ താന്‍ ഏറെ ആഗ്രഹിച്ച പ്രൊഫഷനില്‍ നിലനില്ക്കാന് കഴുഞ്ഞു എന്ന് തുറന്ന് പറയുകയാണ്.”ഇഷ്ടമുള്ള കാര്യം കരിയറാക്കാന്‍ പറ്റി എന്ന സന്തോഷമാണ് എനിക്ക് സിനിമ. സിനിമയില്‍ വന്നില്ലായിരുന്നുവെങ്കില്‍ ഞാന്‍ സൈക്കോളജിസ്റ്റയേനെ. പക്ഷെ എനിക്ക് ഒന്നാമത്തെ ഇഷ്ടം തന്നെ സ്വന്തമാക്കാന്‍ അവസരം കിട്ടി. അത് കൊണ്ട് സിനിമയിലെത്തിയ ശേഷം മറ്റൊന്നിലേക്കും തിരിയണമെന്ന് ഇതുവരെ തോന്നിയിട്ടില്ല.
“പെണ്‍കുട്ടികള്‍ ഒരുപാട് ആരാധിക്കുന്ന നായകന്മാര്‍ക്കൊപ്പമാണ് ഞാന്‍ അഭിനയിച്ചത്. അവരെല്ലാം മികച്ച അഭിനേതാക്കളും സഹപ്രവര്‍ത്തകരുമായിരുന്നു. സിനിമയെന്നാല്‍ നായകനും നായികയും മാത്രമല്ല. അഭിനേതാക്കളുടെയും ടെക്നീഷ്യന്‍സിന്റെയും ഒരു ടീം വര്‍ക്കാണ്. ഇതുവരെ ഏറ്റവും മികച്ച ടീമുകള്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞുവെന്നതാണ് എന്റെ ഭാഗ്യം”. ഒരു പ്രമുഖ മാഗസിന് നല്കിയ അഭിമുഖത്തില്‍ അനു ഇമ്മാനുവല്‍ പറയുന്നു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...