Connect with us

രാമനായി മമ്മൂട്ടിയും മാലിനിയായി മഞ്ജുവാര്യരും; സംവിധായകൻ മനസ്സ് തുറക്കുന്നു

Malayalam

രാമനായി മമ്മൂട്ടിയും മാലിനിയായി മഞ്ജുവാര്യരും; സംവിധായകൻ മനസ്സ് തുറക്കുന്നു

രാമനായി മമ്മൂട്ടിയും മാലിനിയായി മഞ്ജുവാര്യരും; സംവിധായകൻ മനസ്സ് തുറക്കുന്നു

2017 യിൽ പുറത്തിറങ്ങിയ രാമന്റെ ഏദന്‍തോട്ടം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിനിമകളിലൊന്നായിരുന്നു. രഞ്ജിത് ശങ്കറിന്റെ രാമന്റെ ഏദന്‍തോട്ടത്തിന് നല്ല ചിത്രമെന്ന വിശേഷണം ചാര്‍ത്തിക്കൊടുത്തത് അതിലെ വേറിട്ട കാഴ്ചപ്പാടും പരിചരണത്തിലെ പുതുമയുമായിരുന്നു. മലയാളത്തിലെ ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമാണിതെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍. അങ്ങേയറ്റത്തെ പുരുഷവിരോധ സിനിമയാണെന്ന് മറ്റു ചിലര്‍ പഴി പറയുന്നു വിവാഹമോചനത്തെ മഹത്വവത്കരിക്കുന്നുവെന്നുമുണ്ടായി ആരോപണം. കുടുംബത്തോടൊപ്പം ചിത്രത്തിന് പോകാന്‍ കഴിയില്ലെന്നുവരെയുണ്ടായി പ്രചരണം. എന്നിട്ടും ഈ വ്യാഖ്യാനങ്ങളെയും ആരോപണങ്ങളെയുമെല്ലാം മറികടന്ന് രാമന്റെ ഏദന്‍തോട്ടം ബോക്സ് ഓഫീസില്‍ മികച്ച ചലനമുണ്ടാക്കി. രാമന്റെ ഏദന്‍തോട്ടമെന്ന സിനിമയെക്കുറിച്ച് വാചാലനായെത്തിയിരിക്കുന്ന രഞ്ജിത്ത് ശങ്കര്‍ സിനിമയെ കുറിച്ച് ഒരു വെളിപ്പെടുത്തൽ നടത്തയിരിക്കുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്

കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, അനു സിത്താര, രമേഷ് പിഷാരടി, അജു വര്‍ഗീസ് തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ അഭിനയിച്ചത്. ചിത്രത്തിൽ രാമനായി ചാക്കോച്ചൻ എത്തിയപ്പോൾ
മാലിനിയായി എത്തിയത് ആണ് സിത്താരയായിരുന്നു രാമനായി മമ്മൂട്ടിയെയും മാലിനിയായി മഞ്ജുവാര്യരേയുമായിരുന്നു സംവിധായകൻ ആദ്യ കണ്ടത്

വാക്കുകൾ …
മഞ്ജു വാര്യരെ വെച്ച് ഇത്തരത്തിലൊരു ചിത്രം ചെയ്യാനുള്ള പ്ലാനിലായിരുന്നു. മാലിനിയായി എന്റെ മനസിൽ ആദ്യം വന്നത് മഞ്ജു വാരിയരായിരുന്നു. മഞ്ജു സിനിമയിലേക്ക് തിരികെ എത്താൻ തീരുമാനിച്ച സമയത്ത് ഞാൻ ഈ കഥ പറയുകയും ചെയ്തു. അതു കഴിഞ്ഞ് പക്ഷെ ഞങ്ങൾ രണ്ടുപേരും മറ്റ് സിനിമകളുടെ തിരക്കിൽപ്പെട്ടതോടെ കൂടുതൽ ചർച്ചകൾ നടന്നില്ല.

വർഷം സിനിമയുടെ സമയത്ത് മമ്മൂക്കയോട് കഥ പറഞ്ഞു. അദ്ദേഹം കഥ കേട്ട് എക്സൈറ്റഡായി. രാമന്റെ റോൾ ഞാൻ ചെയ്യാമെന്ന് ഇങ്ങോട്ട് പറഞ്ഞു. ആശയം മനസിലുണ്ടെങ്കിലും ക്ലൈമാക്സ് എങ്ങനെയാകണം എന്നൊന്നും തീരുമാനിച്ചിരുന്നില്ല. സുധി വാത്മീകത്തിന്റെ സമയത്ത് വീണ്ടും ഈ സിനിമയെക്കുറിച്ച് ആലോചിച്ചപ്പോൾ രാമനായിട്ട് പൃഥ്വിരാജിന്റെ മുഖമാണ് വന്നത്. ജയസൂര്യ എൽവിസും പൃഥ്വി രാമനുമായിട്ട് സിനിമ ചെയ്യാമെന്ന് കരുതി, പൃഥ്വിയോടും കഥ പറഞ്ഞു.

അതിനുശേഷം മംമ്ത ഈ റോൾ ചെയ്താൽ കൊള്ളാമെന്ന് തോന്നി. വർഷം സിനിമയുടെ സമയത്ത് മംമ്തയോട് മാലിനിയെക്കുറിച്ച് പറഞ്ഞു. മംമ്ത ട്രീറ്റ്മെന്റിനായി യുഎസിലേക്ക് പോകാൻ തയാറെടുക്കുകയായിരുന്നു. തിരികെ വന്നശേഷം അഭിനയിക്കാം, അപ്പോഴേക്കും ഒരുമിച്ച് തിരക്കഥ ഡവലപ്പ് ചെയ്യാം എന്നെല്ലാം പറഞ്ഞു. ജീവിതത്തിലേക്ക് തിരികെ എത്താൻ മംമ്തയ്ക്കും ഈ ചിത്രം പ്രചോദനമാകുമെന്ന് കരുതി. സിനിമയുടെ ലൊക്കേഷനൊക്കെ ശരിയായി. ഞാൻ എഴുത്തും തുടങ്ങി. അപ്പോഴും നായികയെ തീരുമാനിച്ചിരുന്നില്ല. lഅനു സിത്താര എന്റെ മനസിൽ പോലുമില്ലായിരുന്നു. അനുവിന്റെ സിനിമകളൊന്നും ഞാൻ കണ്ടിരുന്നില്ല. ഒരു അവാർഡ് ദാന ചങ്ങിന് എത്തിയപ്പോഴാണ് അനുവിനെ കാണുന്നത്. എന്റെ മനസിലെ മാലിനിയുമായി വിദൂരമായ സാമ്യം മാത്രമേ അന്ന് അനുവിനുണ്ടായിരുന്നുള്ളൂ. അവിചാരിതമായിട്ടാണ് കഥ പറയുന്നത്. ഈ കഥാപാത്രം അനുവിന് ചെയ്യാൻ സാധിക്കുമോയെന്ന് ചോദിച്ചപ്പോൾ അവരുടെ ഭർത്താവ് വിഷ്ണുവാണ്, അനുവിനെക്കൊണ്ട് സാധിക്കുമെന്ന് പറഞ്ഞത്. അതും എനിക്കൊരു പ്രചോദനമായി. ചിത്രീകരണത്തിന്റെ ഘട്ടത്തിലേക്ക് എത്തുമ്പോഴാണ് രാമനായി കുഞ്ചാക്കോ ബോബൻ മതിയെന്ന് തീരുമാനിക്കുന്നത്. എങ്ങനെയെന്ന് അറിയില്ല, അപ്പോൾ എന്റെ മനസില്‍ ചാക്കോച്ചന്റെ മുഖം മാത്രമാണ് വന്നത്. മാലിനിയേക്കാൾ എനിക്ക് ഇഷ്ടം രാമനെയാണ്. ജോജു എൽവിസാകുന്നതും യാദൃശ്ചികമായിട്ടാണ്. രാജാധിരാജയുടെ സെറ്റിലൊക്കെ ജോജുവിനെ കണ്ടിട്ടുണ്ട്. അതല്ലാതെ വലിയ പരിചയമൊന്നുമില്ലായിരുന്നു.

മമ്മൂട്ടിയും ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാരിയറും ആദ്യമായി ഒന്നിക്കുകയാണ് . ‘ദ പ്രീസ്റ്റ്’ എന്ന ത്രില്ലർ ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്.

mammootty

More in Malayalam

Trending

Recent

To Top