Connect with us

“നിങ്ങൾക്ക് നിലം തൊടും മുടി സ്വന്തമാക്കണോ”;സിമ്പിൾ ടിപ്സു’മായി ആൻഡ്രിയ;വൈറലായി ചിത്രം!

Social Media

“നിങ്ങൾക്ക് നിലം തൊടും മുടി സ്വന്തമാക്കണോ”;സിമ്പിൾ ടിപ്സു’മായി ആൻഡ്രിയ;വൈറലായി ചിത്രം!

“നിങ്ങൾക്ക് നിലം തൊടും മുടി സ്വന്തമാക്കണോ”;സിമ്പിൾ ടിപ്സു’മായി ആൻഡ്രിയ;വൈറലായി ചിത്രം!

മലയാളികളുടെ പ്രിയങ്കരിയാണ് ആൻഡ്രിയ, താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ചിത്രമാണ് വൈറലാകുന്നത് അത് മറ്റൊന്നുമല്ല ഏവരും ഇന്ന് “സൗന്ദര്യസംരക്ഷണം, കേശസംരക്ഷണം” എന്നു തുടങ്ങി അഴക് വർധിപ്പിക്കാൻ സഹായിക്കുന്ന ടിപ്സുകളുടെ ബഹളമാണ് യൂട്യൂബിലും സോഷ്യൽമീഡിയയിലുമെല്ലാം.ഇപ്പോഴിതാ “നിലം തൊടും മുടി” സ്വന്തമാക്കാൻ സഹായിക്കുന്ന ഒരു സിമ്പിൾ ടിപ്സ് പരിചയപ്പെടുത്തുകയാണ് നടി ആൻഡ്രിയ ജെർമിയ.പക്ഷേ അതിൽ മറ്റൊരു കാര്യമുണ്ട്,സംഭവം കാര്യമായി എടുക്കാരുത് തമാശ രൂപേണയാണ് ആൻഡ്രിയ ടിപ്സ് പരിചയപ്പെടുത്തുന്നത്.മാത്രമല്ല ചക്രാസനം പൊസിഷനിലുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് ആൻഡ്രിയയുടെ കുസൃതിയുള്ളത്.

മലയാളികൾക്കിടയിൽ വളരെ പെട്ടന്നാണ് ആൻഡ്രിയ ഇടം നേടുന്നത് മാത്രമല്ല ‘അന്നയും റസൂലും’ എന്ന ചിത്രമാണ് മലയാളി പ്രേക്ഷകർക്കിടയിൽ താരത്തെ സുപരിചിതയാക്കിയത്.മാത്രവുമല്ല തമിഴ് സിനിമയിൽ തിരക്കുള്ള നായികയായിരുന്ന ആൻഡ്രിയ കുറച്ചുകാലം സിനിമയിൽ നിന്നും അകന്നു നിന്നിരുന്നു.അതുമാത്രമല്ല കടുത്ത വിഷാദരോഗം കാരണമാണ് താൻ ബ്രേക്ക് എടുത്തതെന്നായിരുന്നു ആൻഡ്രിയയുടെ വെളിപെടുതലുണ്ടായിരുന്നത്,അത് വാർത്തകളിൽ നിറഞ്ഞിരുന്നു.കൂടാതെ വിവാഹിതനായ ഒരു വ്യക്തിയുമായുള്ള പ്രണയബന്ധവും അതില്‍ നിന്നും നേരിട്ട പീഡനങ്ങളുമാണ് തന്നെ വിഷാദരോ​ഗത്തിൽ എത്തിച്ചതെന്നും, രോഗത്തെ മറികടക്കാന്‍ ആയുർവേദവും യോഗയുമാണ് തന്നെ സഹായിച്ചതെന്നും ആൻഡ്രിയ തുറന്നു പറഞ്ഞിരുന്നു. വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുക്കങ്ങളിലാണ് ആന്‍ഡ്രിയ ഇപ്പോള്‍.

മാത്രമല്ല താരത്തിന് നിരവധി ആരാധകരുണ്ടാകാൻ കാരണങ്ങൾ ഏറെയാണ് അതിനു കാരണം പിന്നണി ഗായികയായി സിനിമയിലെത്തിയ ആൻഡ്രിയ പിന്നീട് അഭിനയത്തിലേക്ക് കടക്കുകയായിരുന്നു എന്നതാണ്.ഒരേ സമയം ഗായികയും,നായികയുമാണ് താരം.മാത്രമല്ല” തമിഴ്, മലയാളം, ഹിന്ദി” സിനിമകളിലെല്ലാം തന്റെ സാന്നിധ്യം തെളിയിച്ച ആൻഡ്രിയ ഡാൻസർ, മ്യൂസിക് കമ്പോസർ, മോഡൽ എന്നീ നിലകളിലും തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്.ഇപ്പോൾ താരം പുതിയ ചിത്രങ്ങളുടെ തിരക്കിലാണ്.

about andriya

More in Social Media

Trending

Recent

To Top