Actor
ആയിഷക്ക് മധുരം നൽകി മീനാക്ഷി, മഞ്ജുവിനെ പോലെ തന്നെയെന്ന് ആരാധകർ !
ആയിഷക്ക് മധുരം നൽകി മീനാക്ഷി, മഞ്ജുവിനെ പോലെ തന്നെയെന്ന് ആരാധകർ !
ദിലീപും കാവ്യ മാധവനും മീനാക്ഷിയും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. നാദിര്‍ഷയുടെ മകളായ ആയിഷ നാദിര്‍ഷയുടെ പ്രീ വെഡ്ഡിങ് ചടങ്ങില്‍ പങ്കെടുക്കാനായാണ് ഇവര്‍ എത്തിയത്. ഇരു കുടുംബാംഗങ്ങള്‍ തമ്മിലും അടുത്ത സൗഹൃദമുണ്ട്. വിവാഹനിശ്ചയത്തിലും പിന്നീട് നടന്ന ചടങ്ങിലുമെല്ലാം ഇവര്‍ പങ്കെടുത്തിരുന്നു.
കാവ്യ മാധവനും ദിലീപിനും മുന്‍പായി മീനാക്ഷി എത്തിയിരുന്നു. നമിത പ്രമോദിന് അരികിലിരുന്ന് കുശലം പറയുന്ന താരപുത്രിയെ വീഡിയോയില്‍ കാണാം. മാതാപിതാക്കള്‍ക്ക് പിന്നാലെയായി മീനാക്ഷിയും സിനിമയിലേക്ക് എത്തിയേക്കുമെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. മെഡിക്കല്‍ മേഖലയില്‍ ഉപരിപഠനം നടത്താനാണ് താല്‍പര്യമെന്നായിരുന്നു മീനാക്ഷി പറഞ്ഞത്. ചെന്നൈയില്‍ എംബിബിഎസിന് ചേരുകയായിരുന്നു പിന്നീട്. അടുത്തിടെയായിരുന്നു താരപുത്രി ഇന്‍സ്റ്റഗ്രാമില്‍ സജീവമായത്.
കാവ്യ മാധവനും ദിലീപും എത്തിയെന്നറിഞ്ഞപ്പോള്‍ മീനാക്ഷി സ്വീകരിക്കാനായി പോവുന്നതും വീഡിയോയില്‍ കാണാം. തനിക്ക് അരികിലേക്കെത്തിയ മീനൂട്ടിയോട് കാവ്യ കുശലം ചോദിക്കുന്നുണ്ട്. ആയിഷയ്ക്ക് മധുരം നല്‍കാനും ഫോട്ടോയെടുക്കാനുമൊക്കെയായി ഇവരൊരുമിച്ചായിരുന്നു പോയത്. ആയിഷ തിരിച്ച് മീനാക്ഷിക്കും മധുരം നല്‍കുന്നതും വീഡിയോയില്‍ കാണാം. പ്രീ വെഡ്ഡിങ് വീഡിയോ നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. നിരവധി പേരാണ് വീഡിയോയ്ക്ക് കീഴില്‍ കമന്റുകളുമായെത്തിയത്. മീനാക്ഷി മഞ്ജു വാര്യരെ ഓര്മ്മിപ്പിക്കുന്നുവെന്നുള്ള കമന്റുകളുമായും ആരാധകരെത്തിയിരുന്നു. അമ്മയുടെ ഫോട്ടോ കോപ്പിയാണ് ഈ മകളെന്നാണ് ആരാധകര്‍ പറയുന്നത്.
about an actress
