Actor
മമ്മൂട്ടിയുടെ ചില രഹസ്യങ്ങൾ വെളിപ്പെടുത്തി ഷാജി കൈലാസ്.
മമ്മൂട്ടിയുടെ ചില രഹസ്യങ്ങൾ വെളിപ്പെടുത്തി ഷാജി കൈലാസ്.
മമ്മൂട്ടിയെ നായകനാക്കി മലയാളത്തില്‍ ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ഷാജി കൈലാസ്. ഇപ്പോഴിതാ മെഗാസ്റ്റാറിനെ കുറിച്ച് മമ്മൂട്ടി ടൈംസ് വീഡിയോയില്‍ ഷാജി കൈലാസ് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായിരുന്നു. എപ്പോഴും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന മനുഷ്യനാണ് മമ്മൂക്കയെന്ന് ഷാജി കൈലാസ് പറയുന്നു. അഭിനയം കൊണ്ട് മാത്രമല്ല, വ്യക്തിത്വം കൊണ്ടും, ഫാഷന്‍ കൊണ്ടും, ആരോഗ്യ സംരക്ഷണംകൊണ്ടും ടെക്‌നോളജി കൊണ്ടാണെങ്കിലും അറിവിന്റെ കാര്യം കൊണ്ടാണെങ്കിലും പുതിയ പുതിയ ചിന്തകള്‍ കൊണ്ടാണെങ്കിലും മമ്മൂക്ക സ്വയം നവീകരിച്ചുകൊണ്ടിരിക്കുകയാണ്.
എപ്പോഴും ലേറ്റസ്റ്റ് ആയികൊണ്ടിരിക്കുന്ന ഒരു മനുഷ്യനെയാണ് നമ്മള് കാണുന്നത്. നമ്മള് പോലും ചിന്തിക്കാത്ത അവസ്ഥയില് പുളളി ലേറ്റസ്റ്റായിട്ട് ചിന്തിക്കും. പുളളിയുടെ ചിന്ത എന്ന് പറഞ്ഞാല്‍ നമ്മള്‍ക്ക് പറയാന്‍ പറ്റത്തില്ല. കൂടെ സഞ്ചരിക്കുമ്പോ മാത്രമേ അറിയാവൂ. ഇതിന്റെയൊരു അവസ്ഥ. പിന്നെ ചെറുപ്പം എപ്പോഴും കാത്തുസൂക്ഷിക്കുക എന്നുളളതാണ് പുളളിയുടെ ഒരു തിയറി. അതിന് വേണ്ടി അദ്ദേഹം ചെറുപ്പമുളള ക്യാരക്ടേഴ്‌സ് തിരഞ്ഞെടുക്കും. അത് എന്ന് പറഞ്ഞാല്‍ യുവത്വം പ്രസരിപ്പിക്കുന്ന രീതിയിലുളള ക്യാരക്ടേഴ്‌സ് തിരഞ്ഞെടുക്കുമ്പോള്‍ തന്നെ ലേറ്റസ്റ്റ് ആയിട്ടുളള കുട്ടികളുമായിട്ട്, അതായത് ന്യൂജനറേഷന്‍ കുട്ടികളുമായിട്ട് വരുമ്പോള്‍ അവരുടെ രീതിയില്, എന്ന് പറഞ്ഞാല്‍ അവര്‍ക്ക് പോലും ചിന്തിക്കാന്‍ പറ്റാത്ത രീതിയിലാണ് പുളളി ചിന്തിച്ച് കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുന്നത്.
അദ്ദേഹം സ്വയം നവീകരിക്കുന്നു എന്ന് മാത്രമല്ല ചുറ്റുപാടും ഉളളവരെ നവീകരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. അതാണ് എനിക്ക് കാണാന്‍ കഴിഞ്ഞിട്ടുളളത്. ഒരു കംപ്ലീറ്റ് ആക്ടര്‍ എന്നതിനപ്പുറം ഒരു കംപ്ലീറ്റ് മാനിലേക്കുളള ട്രാന്‍സിഷനാണ് അദ്ദേഹത്തിലൂടെ നമ്മള്‍ കാണുന്നത്. ഒരുപാട് പഠിക്കാനുണ്ട് അദ്ദേഹത്തെ കുറിച്ച്. അദ്ദേഹത്തിന്‌റെ കൂടെ സഞ്ചരിക്കുമ്പോ മാത്രമേ അറിയാവൂ അദ്ദേഹം പ്രത്യേക ടൈപ്പ് വ്യക്തിത്വമാണെന്ന്. ലേറ്റായി വന്നാലും ലേറ്റസ്റ്റ് ആയി വരും എന്നല്ല അതിനര്‍ത്ഥം. അദ്ദേഹം വരുന്ന രീതിയിലെ ലേറ്റസ്റ്റ് ആയിട്ടാണ്. എന്ന് പറഞ്ഞാല്‍ അദ്ദേഹത്തിന്‌റെ ഓരോ ദിവസവും പുതിയ പുതിയ കാഴ്ചകളും പുതിയ വിവരങ്ങളുമാണ് നമ്മളുടെ അടുത്ത് സംവദിക്കുന്നത്. അതാണ് നമ്മള്‍ എപ്പോഴും പറയുന്നത് അദ്ദേഹത്തിനെ, കാലത്തിന് മുന്‍പേ നടക്കുന്ന ഒരു മനുഷ്യനാണെന്ന്. എന്ന് പറഞ്ഞാല്‍ കാലത്തിനപ്പുറം എന്നല്ല, കാലത്തിന് മുന്‍പേ സഞ്ചരിക്കുന്ന ഒരു വ്യക്തി എന്ന് വിളിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്, അഭിമുഖത്തില്‍ ഷാജി കൈലാസ് പറഞ്ഞു.
about an actor
