Actor
ആരാധകർക്കിടയിൽ നിന്നും ദിലീപിന്റെ സെൽഫി വൈറലാവുന്നു
ആരാധകർക്കിടയിൽ നിന്നും ദിലീപിന്റെ സെൽഫി വൈറലാവുന്നു
നടനും സംവിധായകനുമായ നാദിർഷയുടെ മകൾ ആയിഷയുടെ നിക്കാഹിൽ തിളങ്ങി ദിലീപും കുടുംബവും. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വലിയ ആഘോഷമായിട്ടാണ് താരപുത്രിയുടെ വിവാഹം നടക്കുന്നത്. വിവാഹത്തോട് അനുബന്ധിച്ച് ഒരാഴ്ചയായി പലവിധ ചടങ്ങുകള്‍ നടത്തി വരികയാണ്. നാദിര്‍ഷയുമായി ഏറ്റവും അടുത്ത സൗഹൃദം പുലര്‍ത്തുന്ന ദിലീപ് ഭാര്യ കാവ്യ മാധവനും മൂത്തമകള്‍ മീനാക്ഷിയ്ക്കുമൊപ്പമാണ് ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയത്. മീനാക്ഷിയുടെ പ്രിയപ്പെട്ട സുഹൃത്ത് കൂടിയാണ് നാദിര്‍ഷയുടെ മകള്‍ ആയിഷ.
ഫെബ്രുവരി പതിനൊന്നിന് നടക്കുന്ന വിവാഹത്തിന്റെ ആഘോഷം തകൃതിയായി നടക്കുകയാണ്. ഇതിനിടെ ദിലീപിന്റെ ഒരു സെല്‍ഫി ചിത്രം വൈറലാവുകയാണ്. തന്റെ കുഞ്ഞ് ആരാധകരെടുത്ത സെല്‍ഫിയ്ക്ക് പോസ് ചെയ്യുകയാണ് ജനപ്രിയ നായകന്‍. സെല്‍ഫി ടൈം എന്ന ക്യാപ്ഷനില്‍ ദിലീപ് ആരാധകരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഈ ചിത്രം വൈറലായി കൊണ്ടിരിക്കുകയാണ്. ഇത് മാത്രമല്ല കാവ്യ മാധവനൊപ്പമുള്ള വീഡിയോസും ശ്രദ്ധേയമാവുകയാണ്. നാദിര്‍ഷയ്ക്കും മറ്റ് ആളുകള്‍ക്കുമൊപ്പം വേദിയിലേക്ക് നടന്ന് വരികയായിരുന്നു ദിലീപ്. ആള്‍ക്കൂട്ടത്തിനിടയില്‍ കാവ്യ പിന്നിലായി പോയി. കുറച്ച് മുന്‍പോട്ട് പോയപ്പോള്‍ ഭാര്യ ഒപ്പമില്ലെന്ന് മനസിലാക്കിയ ദിലീപ് പിന്നിലേക്ക് നോക്കുന്നു. ശേഷം കാവ്യ എത്തുന്നത് വരെ കാത്ത് നിന്ന് ഒന്നിച്ച് പോവുകയായിരുന്നു.
about an actor
