Actor
നിവിൻ പോളിയെ പറ്റി വാചാലനായി വിനീത് ശ്രീനിവാസൻ…
നിവിൻ പോളിയെ പറ്റി വാചാലനായി വിനീത് ശ്രീനിവാസൻ…
മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രം തിരശീലയിൽ ഹിറ്റായപ്പോൾ ആക്കൂട്ടത്തിൽ തെളിഞ്ഞത് അഞ്ച് ചെറുപ്പക്കാരുടെ ജീവിതം കൂടിയാണ്. ഇന്ന് മുൻനിര നടന്മാരായി മാറിയ നിവിൻ പോളി, അജു വർഗീസ് എന്നിവർ ഉൾപ്പടെ മറ്റ് മൂന്ന് പുതുമുഖങ്ങളും മലയാള സിനിമയിലേക്ക് എത്തിയിട്ട് ഇന്നേക്ക് 10 വർഷം തികയുകയാണ്. മലർവാടി ആർട്ട്സ് ക്ലബ് എന്ന ഇവരുടെ അരങ്ങേറ്റ ചിത്രത്തിന് വേണ്ടി വിനീത് ശ്രീനിവാസനാണ് സംവിധായക കുപ്പായം അണിഞ്ഞത്. അദ്ദേഹത്തിന്റെയും ആദ്യ സംവിധാന സംരംഭമായിരുന്നു ഈ ചിത്രം.
പിന്നീടങ്ങോട്ട് നിവിന്‍ പോളി-വിനീത് ശ്രീനിവാസന് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന സിനിമയിലൂടെ ഒന്നിച്ച കൂട്ടുകെട്ട് തുടര്‍ന്നും ശ്രദ്ധേയ സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു. മലര്‍വാടിക്ക് പിന്നാലെ തട്ടത്തിന് മറയത്ത്, ഒരു വടക്കന്‍ സെല്‍ഫി, ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്നീ സിനിമകളും ഈ കൂട്ടുകെട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങി. ഇതില്‍ എല്ലാ സിനിമകളും നിവിന്‍ പോളിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു.
2012ല്‍ പുറത്തിറങ്ങിയ തട്ടത്തിന് മറയത്ത് യുവാക്കള്‍ക്കിടയില്‍ വലിയ തരംഗമായി മാറിയ ചിത്രമാണ്. കൂടാതെ നിവിന്‍ പോളിയുടെ അഭിനയവും സിനിമയിലെ പാട്ടുകളുമെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തു. ഒരു വടക്കന്‍ സെല്‍ഫിയില്‍ തിരക്കഥ എഴുതിയും അഭിനയിച്ചുമാണ് വിനീത് ശ്രീനിവാസന് ആ ചിത്രത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചത്. ചിത്രത്തില്‍ നിവിന്‍ പോളിക്കും അജു വര്‍ഗീസിനുമൊപ്പം വിനീതും ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. അതേസമയം 2016ലാണ് വിനീത്-നിവിന്‍ പോളി കൂട്ടുകെട്ടില്‍ ജേക്കബിന്റെ സ്വര്‍ഗരാജ്യം പുറത്തിറങ്ങിയത്. ഒരു ഫീല്‍ഗുഡ് എന്റര്‍ടെയ്നറായി ഒരുക്കിയ ചിത്രം തിയ്യേറ്ററുകളില്‍ വിജയം നേടിയിരുന്നു. നിവിന്‍ പോളിക്കൊപ്പം രഞ്ജി പണിക്കര്‍. ലക്ഷ്മി രാമകൃഷ്ണന്, ശ്രീനാഥ് ഭാസി, ഐമ സെബാസ്റ്റ്യന്‍, അശ്വിന് കുമാര്‍, വിനീത് ശ്രീനിവാസന് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.
about an actor
