Actor
അമാലുവിനെ കുറിച്ച് വാചാലനായി ദുൽഖർ സൽമാൻ !
അമാലുവിനെ കുറിച്ച് വാചാലനായി ദുൽഖർ സൽമാൻ !
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പിന്തുടര്‍ച്ചയായി സിനിമയിലേക്ക് എത്തിയ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇന്ന് ഇന്ത്യയില്‍ അറിയപ്പെടുന്ന മികച്ച യുവതാരങ്ങളില്‍ ഒരാളാണ്. മലയാളക്കര കുഞ്ഞിക്ക എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന ദുല്‍ഖര്‍ ബോളിവുഡില്‍ രണ്ട് സിനിമകളില്‍ ഇതിനകം നായകനായി. താരത്തിന് ലഭിക്കുന്ന അതേ മുന്‍ഗണന തന്നെയാണ് ഭാര്യയായ അമാല്‍ സൂഫിയയ്ക്കും മകള്‍ മറിയം അമീറ സല്‍മാനും കിട്ടാറുള്ളത്.
മുത്തച്ഛനെയും അച്ഛനെയും കടത്തി വെട്ടുന്ന തരത്തിലുള്ള ആരാധക പിന്‍ബലമാണ് ചെറിയ പ്രായത്തില്‍ തന്നെ മറിയത്തിനുള്ളത്. മകളെ കുറിച്ചുള്ള കാര്യം പറയാന്‍ ദുല്‍ഖറിനും ആയിരം നാവാണ്. ചെന്നൈ സ്വദേശിയായ അമാലുവിനെയാണ് ദുൽഖർ വിവാഹം കഴിച്ചിരിക്കുന്നത്. ഇപ്പോഴിതാ തങ്ങളുടെ വിവാഹത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് ദുൽഖർ. ഒരു അഭിമുഖത്തിൽ ആണ് അമാലുവുമായുള്ള വിവാഹത്തെ കുറിച്ച് താരം പറഞ്ഞത്.
അമേരിക്കയിൽ നിന്നും പഠനം പൂർത്തിയാക്കി ചെന്നൈയിലെത്തിയപ്പോൾ എനിക്ക് വിവാഹം ആലോചിക്കാൻ തുടങ്ങി. എല്ലാവരും എനിക്ക് ചേരുന്ന പെൺകുട്ടിക്കായുള്ള തിരച്ചിലിൽ ആയിരുന്നു. സ്കൂളിൽ എന്നേക്കാൾ അഞ്ചു വർഷം ജൂനിയറായിരുന്ന ഒരു പെൺകുട്ടിയുടെ കാര്യം സുഹൃത്തുക്കളും കുടുംബവും എന്നോട് സൂചിപ്പിച്ചു. എന്റെ സുഹൃത്തുക്കൾ ആ കുട്ടിയുടെയും എന്റേയും ബയോഡേറ്റകൾ തമ്മിലുള്ള പൊരുത്തം നോക്കി”.
അതിനു ശേഷം ഞാൻ എവിടെ പോയാലും ആ പെണ്‍കുട്ടിയെ അവിടെ കാണും. ഒരു സിനിമ കാണാൻ പോയാൽ ആ പെൺകുട്ടി അതേ സിനിമയ്ക്ക് വന്നിരിക്കും. അങ്ങനെ ഞാനും ആ കുട്ടിയെ ശ്രദ്ധിക്കാൻ തുടങ്ങി. ‘ഞാൻ പോലും അറിയാതെ ആ പെൺകുട്ടിയോട് ഒരടുപ്പം തോന്നി. ദിവ്യമായ എന്തോ ഒരു തോന്നൽ. അന്ന് മനസ്സിലുറപ്പിച്ചു ഇവളെ തന്നെയാണ് വിവാഹം കഴിക്കേണ്ടത് എന്ന്. അത് തുറന്ന് പറയാൻ ധൈര്യം കിട്ടിയപ്പോൾ ഞാൻ ഒരു കാപ്പി കുടിക്കാൻ വിളിക്കുകയും കാര്യം അവതരിപ്പിക്കുകയൂം ചെയ്തു. ഗ്രീൻ സിഗ്നൽ കിട്ടിയപ്പോൾ ഞങ്ങൾ രണ്ടുപേരും കാര്യം ഞങ്ങളുടെ വീട്ടിൽ പറഞ്ഞു. പിന്നെ എല്ലാം പെട്ടെന്നായിരുന്നുവെന്നും ദുൽഖർ പറഞ്ഞു.
about an actor
