അഭിനേതാക്കളുടെ പ്രതിഫലം കുറയ്ക്കണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരസ്യമായി ആവശ്യപ്പെട്ടതില്‍ മലയാള സിനിമ അഭിനേതാക്കളുടെ സംഘടനായ ‘അമ്മ’യ്ക്ക് അതൃപ്തി!

കോവിഡ് പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ മലയാള സിനിമയിലെ അഭിനേതാക്കളുടെ പ്രതിഫലം കുറയ്ക്കണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരസ്യമായി ആവശ്യപ്പെട്ടതില്‍ മലയാള സിനിമ അഭിനേതാക്കളുടെ സംഘടനായ ‘അമ്മ’യ്ക്ക് അതൃപ്തി. നിര്‍മാതാക്കളുടെ സംഘടന പരസ്യമായി ഇക്കാര്യം ആവശ്യപ്പെട്ടത് ശരിയായില്ല. നേരിട്ട് അറിയിച്ച് കൂടിയാലോചന നടത്താമായിരുന്നു. പല അംഗങ്ങളും ഈ നിലപാടാണ് തങ്ങളെ അറിയിച്ചതെന്ന് സംഘടനാ നേതൃത്വം അറിയിച്ചു.
മലയാള സിനിമയില്‍ അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ചലച്ചിത്ര സംഘടനകള്‍ക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കത്തയക്കുകയായിരുന്നു. എത്രയും വേഗം പ്രതികരണം അറിയിക്കണമെന്നാണ് കത്തിലുള്ളത്. സംഭവം വാര്‍ത്തയുമായിരുന്നു. ഇതോടെയാണ് ‘അമ്മ’ നേതൃത്വം അതൃപ്തി അറിയിച്ചത്.
ദിലീപും മഞ്ജുവും കാവ്യയുമൊക്കെയാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. അവരുടെ കുടുംബത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ഉറ്റുനോക്കുന്ന ആരാധകരെ ഞെട്ടിച്ച ഒരു വീഡിയോയാണ്...
കഴിഞ്ഞ ദിവസമായിരുന്നു വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോലീസ് പോക്സോ കേസ് എടുത്തിരുന്നത്. എന്നാൽ ഇപ്പോഴിതാ തനിയ്ക്കെതിരായ കേസ് ആസൂത്രിതവും കെട്ടിച്ചമച്ചതും...