Malayalam
ആ ചിത്രങ്ങൾ വ്യാജം വിവാഹം കഴിഞ്ഞിട്ടില്ല അയാൾ ചതിച്ചതാണ് പരാതിയുമായി അമല പോൾ
ആ ചിത്രങ്ങൾ വ്യാജം വിവാഹം കഴിഞ്ഞിട്ടില്ല അയാൾ ചതിച്ചതാണ് പരാതിയുമായി അമല പോൾ
ഫോട്ടോഷൂട്ടിനായി പകര്‍ത്തിയ ചിത്രം ദുരുപയോഗം ചെയ്തതിന് ഗായകന്‍ ഭവ്‌നിന്ദര്‍ സിംഗിനെതിരെ നിയമനടപടിക്ക് ഒരുങ്ങി നടി അമലാ പോള്‍. ഭവ്‌നിന്ദറിനൊപ്പം കുറച്ചുനാള്‍ മുന്‍പ് അമല എടുത്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. അമലയുടെ രണ്ടാം വിവാഹം കഴിഞ്ഞുവെന്ന രീതിയിലാണ് ഈ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നത്. പരമ്പരാഗത രാജസ്ഥാനി വധുവരന്മാരുടെ വേഷത്തിലായിരുന്നു ഇരുവരും ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇത് അമലയുടെ വിവാഹ ചിത്രമാണെന്ന് തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു.
വിവാഹിതയായോ എന്ന ചോദ്യങ്ങള്‍ക്ക് താനിപ്പോള്‍ സിനിമകളുമായി തിരക്കിലാണെന്നും സമയമാകുമ്പോള്‍ വിവാഹക്കാര്യം തുറന്നുപറയുമെന്നും ആണ് നടി പറഞ്ഞത്. എന്റെ വിവാഹത്തിന് ഇനിയും സമയമുണ്ട്. ഇപ്പോള്‍ ഞാന്‍ സിനിമകളുമായി തിരക്കിലാണ്. ആ തിരക്കുകള്‍ കഴിഞ്ഞ ശേഷം വിവാഹത്തെക്കുറിച്ച് ഞാന്‍ അറിയിക്കും. ഞാനെന്റെ പ്രണയത്തെക്കുറിച്ച് പറഞ്ഞിട്ടുളളതാണ്. അതുപോലെ വിവാഹവും ഞാന്‍ അറിയിക്കും. അതുവരെ ഗോസിപ്പുകള്‍ പ്രചരിപ്പിക്കരുത്,. സമയമാകുമ്പോള്‍ ഞാന്‍ അറിയിക്കും എന്നാണ് അമല പറഞ്ഞിരുന്നത്.
ഇതിന് പിന്നാലെയാണ് ഇപ്പോള്‍ തന്റെ അനുമതി ഇല്ലാതെയാണ് ഭവ്‌നിന്ദര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതെന്ന് നടി പറയുന്നത്. ഇതുസംബന്ധിച്ച് ഭവ്‌നിന്ദര്‍ സിംഗിനെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് അമലയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മുന്‍ കാമുകനെതിരെ മാനനഷ്ടത്തിന് കേസ് നല്‍കാന്‍ നടിക്ക് മദ്രാസ് ഹൈക്കോടതി അനുമതി നല്‍കിയതായും അറിയുന്നു.
അതേസമയം നടി ഒരിക്കല്‍ പോലും ഭവ്‌നിന്ദറുമായുളള ബന്ധത്തെ കുറിച്ച് മുന്‍പ് വെളിപ്പെടുത്തിയിരുന്നില്ല. തെറ്റായ ചിത്രങ്ങള്‍ പ്രചരിപ്പിച്ച്,തന്റെ അനുമതി ഇല്ലാതെ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ബോധപ്പൂര്‍വ്വമായി ശ്രമം നടത്തി എന്നാണ് അമലാ പോളിന്റെ ആരോപണം. ഫോട്ടോഷൂട്ടിന് വേണ്ടി എടുത്തതാണ് ഈ ചിത്രങ്ങളെന്നാണ് അമല പറയുന്നത്. ഭവ്‌നിന്ദര്‍ ചിത്രങ്ങള്‍ പിന്‍വലിച്ചെങ്കിലും നടിയുടെ വിവാഹ ചിത്രമെന്ന തരത്തില്‍ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ ഇത് ഷെയര്‍ ചെയതത്.
ആടൈ എന്ന സിനിമയുടെ പ്രമോഷനിടെയാണ് അമല തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നത്. ഉപാധികളില്ലാതെ സ്‌നേഹിക്കുവാന്‍ കഴിയുമെന്ന് അദ്ദേഹം എനിക്ക് കാണിച്ചു തന്നുവെന്ന് നടി പറഞ്ഞിരുന്നു. തനിക്കായി സമയം ചെലവഴിക്കാന്‍ അദ്ദേഹം തന്റെ ജോലിയും കരിയറും ത്വജിച്ചുവെന്നും അമല പറഞ്ഞിരുന്നു. എന്നാല്‍ അത് ആരാണെന്നുളള കാര്യം നടി വെളിപ്പെടുത്തിയിരുന്നില്ല.
ABOUT AMALA PAUL
