Bollywood
ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തി;ആലിയ ഭട്ടിനും മഹേഷ് ഭട്ടിനുമെതിരെ പരാതി!
ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തി;ആലിയ ഭട്ടിനും മഹേഷ് ഭട്ടിനുമെതിരെ പരാതി!
Published on
മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബോളിവുഡ് താരം ആലിയ ഭട്ട്, നിര്‍മാതാക്കളായ മഹേഷ് ഭട്ട്, മുകേഷ് ഭട്ട് എന്നിവര്‍ക്കെതിരേ പരാതി. ഇവരുടെ ഏറ്റവും പുതിയ ചിത്രമായ സഡക് 2 ന്റെ പോസ്റ്ററിലൂടെ ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് സഡക് 2-ന്റെ പോസ്റ്റര്‍ പുറത്ത് വിട്ടത്. കൈലാസ് മാനസരോവറിന്റെ ചിത്രമാണ് പോസ്റ്ററില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് ഹിന്ദു വികാരങ്ങളെ വണപ്പെടുത്തുന്നു എന്ന് കാട്ടി മുസഫര്‍പൂര്‍ സ്വദേശിയായ ചന്ദ്ര കിഷോറാണ് പരാതി നല്‍കിയിരിക്കുന്നത്.
ഐപിസി 295 എ (മത വികാരങ്ങളെ മനഃപൂര്‍വ്വം പ്രകോപിപ്പിക്കല്‍), 120 ബി (ക്രിമിനല്‍ ഗൂഢാലോചന) എന്നിവ പ്രകാരമാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
കേസില്‍ മുസഫര്‍പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജൂലൈ 8 ന് വീണ്ടും വാദം കേള്‍ക്കും.
ABOUT ALIYA BHATT
Continue Reading
You may also like...
Related Topics:aliya bhatt
