Malayalam
നടന് അജിത്തിന് പരിക്ക്!
നടന് അജിത്തിന് പരിക്ക്!
Published on
നടന് അജിത്തിന് പരിക്കേറ്റു്.സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അജിത്തിന് പരിക്കേറ്റത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന വലിമൈ എന്ന സിനിമയ്ക്കായി ബൈക്കില്‍ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ തെന്നിവീഴുകയായിരുന്നു.
എന്നാൽ പരിക്ക് ഗുരുതരമല്ലെന്നാണ് പുറത്തു വരുന്ന വാർത്തകൾ.ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം ഉടന്‍ സിനിമാ സെറ്റിലെത്തുകയും അജിത്തിനെ പരിശോധിക്കുകയും ചെയ്തു. രണ്ട് ദിവസത്തെ വിശ്രമത്തിന് ശേഷം അജിത്ത് സെറ്റില്‍ മടങ്ങിയെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വാര്‍ത്ത അറിഞ്ഞത് മുതല്‍ അജിത്ത് ആരാധകര്‍ ആശങ്കയിലാണ്. ”ഗെറ്റ് വെല്‍ സൂണ്‍ തല” എന്ന ഹാഷ്ടടാഗ് സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി. നേര്‍കൊണ്ട പാര്‍വൈ എന്ന ചിത്രത്തിന് ശേഷം അജിത്തും-എച്ച് വിനോദും ഒന്നിക്കുന്ന ചിത്രമാണ് വലിമൈ.
about ajith
Continue Reading
You may also like...
Related Topics:Ajith
