Connect with us

ഐശ്വര്യ റായിയ്ക്കും മകള്‍ ആരാധ്യയ്ക്കും കൊവിഡ് 19

News

ഐശ്വര്യ റായിയ്ക്കും മകള്‍ ആരാധ്യയ്ക്കും കൊവിഡ് 19

ഐശ്വര്യ റായിയ്ക്കും മകള്‍ ആരാധ്യയ്ക്കും കൊവിഡ് 19

ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മകനും നടനുമായ അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചിരുന്നു ഇപ്പോൾ ഇതാ നടി ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യക്കും കൊവിഡ് 19 സ്ഥിരീകരിച്ചു വാർത്തകളാണ് പുറത്ത്‌വരുന്നത് നേരത്തെ ഇവരുടെ ഫലം നെഗറ്റീവാണെന്ന് വന്നെങ്കിലും ഇപ്പോഴാണ് വാർത്ത സ്ഥിരീകരിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ വരികയാണ്. ആന്റിജൻ പരിശോധനയിൽ ഇവർക്ക് കൊവിഡ് നെഗറ്റീവായിരുന്നു. എന്നാൽ സ്രവ പരിശോധന ഫലം പുറത്തു വന്നത്.

കൊവിഡ് സ്ഥിരീകരിച്ചതോടെ അമിതാഭ് ബച്ചനെയും അഭിഷേക് ബച്ചനെയും ജുഹുവിലെ വീട്ടിൽ നിന്ന് അടുത്തുള്ള നാനാവതി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇരുവർക്കും കാര്യമായ രോഗലക്ഷണങ്ങളില്ലെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപ്പെ അറിയിച്ചിരുന്നു. ബച്ചനും മകനും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കുടുംബാംഗങ്ങളും ജീവനക്കാരും പരിശോധനയ്ക്ക് വിധേയരായിരുന്നു. മാർച്ച് 25 മുതൽ ജുഹുവിലെ വീട്ടിൽ തന്നെയായിരുന്നു അമിതാഭ് ബച്ചൻ. കോൻ ബനേഗാ കരോട്പതി അടക്കം തൻ്റെ ചില ടെലിവിഷൻ ഷോയുടെ പ്രചാരണ വീഡിയോകൾ കഴിഞ്ഞ ദിവസങ്ങളിൽ ബച്ചൻ ഷൂട്ട് ചെയ്തിരുന്നു. ചാനൽ സംഘാംഗങ്ങൾ വീട്ടിലെത്തിയായിരുന്നു ഷൂട്ടിംഗ്. ഇവരിൽ നിന്നാവാം രോഗബാധയുണ്ടായതെന്നാണ് സൂചന.

അമിതാഭ് ബച്ചന്‍ തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ രോഗം സ്ഥിരീകരിച്ച വിവരമറിയിച്ചത്. കോവിഡ് പരിശോധന ഫലം പോസിറ്റിവാണ്. ആശുപത്രിയിലേക്ക് മാറ്റി. കുടുംബാഗംങ്ങളും ജീവനക്കാരും പരിശോധനക്ക് വിധേയരായിട്ടുണ്ട്.ഫലത്തിനായി കാത്തിരിക്കുന്നു. കഴിഞ്ഞ 10 ദിവസങ്ങളുമായി എന്നെ ബന്ധപ്പെട്ടിട്ടുള്ളവരെല്ലാം പരിശോധന നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’ ബച്ചന്‍ ട്വീറ്റ് ചെ

Continue Reading
You may also like...

More in News

Trending

Recent

To Top