News
ഷാരൂഖ് അല്ല മാനേജരെ രക്ഷിച്ചത്;ഈ താരസുന്ദരിയാണ്!
ഷാരൂഖ് അല്ല മാനേജരെ രക്ഷിച്ചത്;ഈ താരസുന്ദരിയാണ്!
ദീപാവലിയിൽ വളരെ ചർച്ചയായ വിഷയമായിരുന്നു അമിതാഭ് ബച്ചൻറെ വസതിയിൽ നടന്ന ദീപാവലി ആഘോഷത്തിനിടെ ഐശ്വര്യയുടെ മാനേജരുടെ വസ്ത്രത്തിൽ തീപിടിക്കുകയും ശേഷം ഷാരുഖാന് മാനേജറെ രക്ഷിച്ചതുമൊക്കെ.സോഷ്യൽ മീഡിയയിൽ ഈ വാർത്ത വൈറലായി മാറിയത് പെട്ടന്നായിരുന്നു.വാർത്ത വന്നതിനു ശേഷം അഭിനന്ദങ്ങൾ ഏറെ ആണ് താരത്തെ തേടിയെത്തിയത്.നിരവധി ബോളിവുഡ് താരങ്ങളായിരുന്നു ചടങ്ങില്‍ പങ്കെടുത്തിരുന്നത്.
ആഘോഷത്തിനിടെ ഐശ്വര്യയുടെ മാനേജര്‍ അര്‍ച്ചന സദാനന്ദിന്റെ വസ്ത്രത്തില്‍ തീപടരുകയും ഇത് ശ്രദ്ധയില്‍പ്പെട്ട ഷാരൂഖ് അര്‍ച്ചനയുടെ അടുത്തേക്ക് പാഞ്ഞെത്തി തീ തല്ലിക്കെടുത്തുകയുമായിരുന്നു എന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഒട്ടനവധി പേര് ഷാരൂഖിനെ പ്രശംസിച്ച് രംഗത്ത് വന്നുവെങ്കിലും അദ്ദേഹം വിഷയത്തില്‍ പ്രതികരിച്ചിരുന്നില്ല.
ഇപ്പോഴിതാ അര്‍ച്ചനയെ രക്ഷിച്ചത് ഷാരൂഖ് അല്ലെന്നും ഐശ്വര്യയാണെന്നുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഷാളില്‍ തീപടര്‍ന്നപ്പോള്‍ ഐശ്വര്യ ഓടിയെത്തി അര്‍ച്ചനയെ രക്ഷിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. എന്നാല്‍ , അര്‍ച്ചന മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മുഖത്തും കാലിലും ശസ്ത്രക്രിയ കഴിഞ്ഞുവെന്നാണ് പുതിയതായി ലഭിക്കുന്ന വിവരം.
about aishwarya rai and shahrukh khan