ഡല്‍ഹിയില്‍ നടന്ന സാഹിത്യ ആജ്തക് 2019 ല്‍ സംസാരിക്കുമ്ബോഴായിരുന്നു ലിസയുടെ ഈ വെളിപ്പെടുത്തല്‍. കോമയിലൂടെ താന്‍ കടന്നു പോകേണ്ടി വന്നില്ല. പലകാര്യങ്ങളില്‍ തിരക്കിലായിരുന്നു. ശരീരം തളരുന്നതുവരെ അത് തുടര്‍ന്നു. അവസാനം എല്ലാം നിന്നു. എന്റെ ശരീരത്തെ കേള്‍ക്കേണ്ടിവന്നു. അത് ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നു. ഇത് അവസാനമല്ലെന്നും എന്നാല്‍ അത്ര എളുപ്പമാവില്ല എന്നറിയാമായിരുന്നെന്നും താരം വ്യക്തമാക്കി. കാന്‍സറിനോട് പോരാടി വിജയം നേടിയ ബോളിവുഡ് നടിയും മോഡലുമാണ് ലിസാറേ. തനിക്ക് കാന്‍സറാണെന്ന് ആദ്യമായി അറിഞ്ഞപ്പോള്‍ പ്രതികരിച്ചില്ലെന്നും ഇതു കണ്ട് ഡോക്ടര്‍ പേടിച്ചെന്നും താരം പറയുന്നു. ജീവിതം കാര്‍ന്നു തിന്നുന്ന അസുഖം വിഴുങ്ങാന്‍ തുടങ്ങിയപ്പോഴും ശരീരം തളരുന്നത് വരെ ലക്ഷണങ്ങളെ അവഗണിച്ച് ജോലി തുടര്‍ന്നെന്നും നടി പറയുന്നു.
രോഗം ചികിത്സിച്ച് മാറ്റാനാവില്ലെന്നും മാരകമാണെന്നും ഡോക്ടര്‍ പറഞ്ഞു. ആ സമയം എന്റെ ശരീരം എനിക്ക് തന്ന സൂചനകളെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. മാസങ്ങളായി രോഗത്തിന്റെ സൂചനങ്ങള്‍ ശരീരം തരുന്നുണ്ട്. എന്നാല്‍ ഞാന്‍ എല്ലാം അവഗണിച്ചു. അങ്ങനെ ഏറ്റവും ശക്തമായ സന്ദേശം എനിക്ക് ലഭിച്ചു. എനിക്ക് അറിയാമായിരുന്നു എന്തോ പ്രശ്നമുണ്ടെന്ന്. എന്നാല്‍ എന്തെങ്കിലും ചെയ്യാന്‍ എനിക്ക് ധൈര്യമുണ്ടായിരുന്നില്ല. കാരണം എന്റെ ശരീരം പറയുന്ന കാര്യങ്ങള്‍ അവഗണിക്കാന്‍ ഞാന്‍ പരിശീലിച്ചിരുന്നു.”
വിഡി സവര്ക്കറെക്കുറിച്ച് സിനിമ ചെയ്യാനുള്ള ആഗ്രഹം പങ്കുവച്ച് സംവിധായകന് രാമസിംഹന് അബൂബക്കര്. ഇന്നലെ ഫേസ്ബുക്കിലൂടെ പങ്കുവെച്ച പോസ്റ്റിലൂടെയാണ് രാമസിംഹന് ഇതേ കുറിച്ച്...
വ്യത്യസ്തമായ ഫാഷന് പരീക്ഷണങ്ങളിലൂടെ വാര്ത്തകളിലും ട്രോളുകളിലും നിറയാറുള്ള താരമാണ് ഉര്ഫി ജാവേദ്. ഇതിന്റെ പേരില് നിരവധി വിവാദങ്ങളിലും താരം കുടുങ്ങിയിട്ടുണ്ട്. എന്നാല്‍...
മലയാള സിനിമയില് അസോസിയേറ്റ് ഡയറക്ടറായി പ്രവര്ത്തിച്ചിരുന്ന ശ്രീശോഭ് നായര് അന്തരിച്ചു. 39 വയസായിരുന്നു. ബെന്നി ആശംസ സംവിധാനം ചെയ്ത ഏല്യാമ്മച്ചിയുടെ ആദ്യത്തെ...
തെന്നിന്ത്യയില് നിരവധി ആരാധകരുള്ള താരമാണ് സാമന്ത. കഴിഞ്ഞ കുറച്ച് മാസങ്ങള്ക്ക് മുമ്പായിരുന്നു തനിക്ക് മയോസൈറ്റിസ് രോഗം ബാധിച്ച വിവരം നടി ആരാധകരുമായി...