Connect with us

ലാൽ ജോസിന്റെ മകൾ ഐറിൻ വിവാഹിതയായി

Malayalam

ലാൽ ജോസിന്റെ മകൾ ഐറിൻ വിവാഹിതയായി

ലാൽ ജോസിന്റെ മകൾ ഐറിൻ വിവാഹിതയായി

സംവിധായകൻ ലാല്‍ജോസിന്റെ മകള്‍ ഐറിന്‍ വിവാഹിതയായി. തിരുവനന്തപുരം സ്വദേശിയായ ജോഷ്വാ മാത്യു ആണ് വരന്‍. ഇരുവര്‍ക്കും വിവാഹാശംസകള്‍ നേര്‍ന്നുകൊണ്ട് നടന്‍ കുഞ്ചാക്കോ ബോബനാണ് വിവാഹചിത്രം ആദ്യം പങ്കുവച്ചത്. സ്വന്തം കുടുംബത്തിലെ ചന്ദൻഗെന്ന പോലെയാണ് കുഞ്ചാക്കോ ബോബനും മറ്റു താരങ്ങളും കല്യാണം ആഘോഷമാക്കിയത്.

ഇക്കഴിഞ്ഞ മെയ് 26ന് ഐറിന്റെയും ജോഷ്വയുടെയും വിവാഹനിശ്ചയം തൃശ്ശൂരില്‍ വച്ച്‌ നടന്നിരുന്നു. മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, കാവ്യ മാധവന്‍, നവ്യ നായര്‍, ഹരീശ്രീ അശോകന്‍, അനുശ്രീ, ആന്‍ അഗസ്റ്റിന്‍, ലെന, അന്ന രേഷ്മ, രമേഷ് പിഷാരടി, അന്ന ബെന്‍ സംവിധായകരായ കമല്‍, സിബി മലയില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരം മീനാക്ഷിയാണ്. ദിലീപും മീനാക്ഷിയുമാണ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്.

പള്ളിയിലെ ചടങ്ങിൽ സംബന്ധിച്ച ഇരുവരും നവ ദമ്പതികൾക്ക് ആശംസകൾ നേർന്നാണ് മടങ്ങിയത്. തുടർന്ന് നടന്ന വിവാഹ റിസപ്ഷനിൽ മലയാളസിനിമയിലെ പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്തിരുന്നു.

മീനാക്ഷി കൂടുതൽ സുന്ദരിയായി എന്നാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വരുന്ന കമന്റുകൾ. ചെന്നൈയിൽ മെഡിസിന് പഠിക്കുകയാണ് മീനാക്ഷി .\

irin marriage

Continue Reading
You may also like...

More in Malayalam

Trending

Recent

To Top