Malayalam
വീണ്ടും ഞെട്ടിച്ച് ‘ആടുജീവിതം’ ഒഫീഷ്യൽ പോസ്റ്റർ ചെയ്യുന്നവൻ വിയർക്കേണ്ടി വരും..!
വീണ്ടും ഞെട്ടിച്ച് ‘ആടുജീവിതം’ ഒഫീഷ്യൽ പോസ്റ്റർ ചെയ്യുന്നവൻ വിയർക്കേണ്ടി വരും..!
പൃഥ്വിരാജ് – ബ്ലെസ്സി കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രം ആടുജീവിതത്തിനായി ഉള്ള കാത്തിരിപ്പിലാണ് ആരാധകര്‍.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് ആടുജീവിതം ചിത്രത്തിനായി വിഷ്ണു നാരായണൻ ഒരുക്കിയ ട്രൈബ്യൂട്ട് പോസ്റ്ററാണ്. ഒഫീഷ്യൽ പോസ്റ്റർ ചെയ്യുന്നവൻ വിയർക്കേണ്ടി വരുമെന്നാണ് ഈ പോസ്റ്റർ കണ്ട ആരാധകർ പറയുന്നത്. ദുൽഖർ സൽമാൻ നിർമാതാവാകുന്ന മണിയറയിലെ അശോകൻ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ഡിസൈനർ കൂടിയാണ് വിഷ്ണു നാരായണൻ.
ചിത്രത്തിലെ പ്രധാന കഥാപാത്രമായ നജീബിനെ ജീവിതത്തിലെ രണ്ട് കാലഘട്ടത്തെയാണ് പൃഥ്വി അവതരിപ്പിക്കേണ്ടത്. 18 മാസത്തെ ഡേറ്റ് ആണ് താരം നല്‍കിയിട്ടുള്ളത്. ഇത്രയും വലിയ ഒരു ഷെഡ്യൂള്‍ താരം നല്‍കിയത് ചിത്രത്തിനുള്ള ഡെഡിക്കേഷന് കൊണ്ടും നജീബിന്റെ ജീവിതത്തിലെ രണ്ട് പ്രധാനപ്പെട്ട കാലഘട്ടത്തെ അവതരിപ്പിക്കാനുള്ളതുകൊണ്ടുമാണ്.
about adujeevitham
