Bollywood
നടനെ ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ നടി സാറ ശ്രാവൺ അറസ്റ്റിൽ!
നടനെ ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ നടി സാറ ശ്രാവൺ അറസ്റ്റിൽ!
Published on

നടനായ സുഭാഷ് യാദവിന്റെ കയ്യിൽ നിന്നും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ മറാഠി നടിയായ സാറ ശ്രാവൺ അറസ്റ്റിൽ.നടനായ സുഭാഷിന്റെ പക്കൽ നിന്നും 15 ലക്ഷം രൂപയാണ് നടി തട്ടിയെടുക്കാൻ ശ്രമിച്ചത്. ഈ കേസിൽ അറസ്റ്റിലാകുന്ന നാലാമത്തെ ആളാണ് നടി സാറ ശ്രാവൺ.
സാറയും സുഭാഷും പരിചയക്കാരാണ്. ഇവർ ഒരുമിച്ചെത്തിയ ചിത്രം പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ പീഡന ആരോപണവുമായി നടി രംഗത്തെത്തിയത്. തുടർന്ന് നടൻ ഒത്ത് തീർപ്പ് ചർച്ചയ്ക്ക് തയ്യാറാവുകയായിരുന്നു. നടിയോട് മാപ്പ് പറയാൻ ആവശ്യപ്പെട്ടു. ഈ വീഡിയോ സുഭാഷ് അറിയാതെ നടിയും സംഘവും റെക്കോഡ് ചെയ്യുകയും ചെയ്തു.
വീഡിയോ പുറത്തു വിടാതിരിക്കാൻ 15 ലക്ഷം രൂപ നൽകണമെന്ന് നടിയും സംഘവും ആവശ്യപ്പെട്ടു. എന്നാൽ ഇതിനിടെ തട്ടിപ്പ് സംഘത്തിലുളള ഒരാളുടെ കയ്യിൽ നിന്ന് വീഡിയോ പുറത്തു പോകുകയായിരുന്നു. ഇതോടെ നടൻ പോലീസിനെ സമീപിക്കുകയും , നടിയേയും സംഘത്തേയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയ നടിയുടെ ജാമ്യപേക്ഷ കോടതി തള്ളി.തുടർന്ന് പോലീസ് കസ്റ്റഡിയിലാണ് നടി.
about actress sara shrawan
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....
പഹൽഹാം ആക്രമണത്തിന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ. നടന്മാരായ അനുപം ഖേർ, റിതേഷ് ദേശ്മുഖ്, നിമ്രത് കൗർ,...
പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സംഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ...
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...